കുട്ടനാട്ടില്‍ കാന്‍സര്‍ ചികിത്സാലയമില്ല; രോഗികളെ സംരക്ഷിക്കാന്‍ നടപടികളുമില്ല
Oct 20, 2018, 11:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിപ്പാട്: (www.kvartha.com 20.10.2018) കുട്ടനാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണംദിനംപ്രതി വര്‍ധിക്കുന്നു. കൂടുതലും സ്ത്രീകളില്‍. പാടശേഖരങ്ങളില്‍ നിരോധിത കീടനാശിനികളുടേയും, മാരകമായ വിഷങ്ങളുടേയും പ്രയോഗത്തിലൂടെ കുട്ടനാടിനെ ദുരന്തഭൂമിയാക്കുന്ന കാന്‍സറിനെ പ്രതിരോധിക്കാനോ, ഫലപ്രദമായ ചികിത്സ നല്‍കാനോ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല, ദേശീയ ശരാശരിയേക്കാള്‍ പതിന്മടങ്ങ് കാന്‍സര്‍ രോഗികളുള്ള കുട്ടനാട്ടില്‍ ചികിത്സാലയവുമില്ല.
കാന്‍സര്‍ ഉപകേന്ദ്രം സ്ഥാപിക്കുമെന്നും വേണ്ട സഹായങ്ങള്‍ ചെയ്യാമെന്നും ജനപ്രതിനിധികള്‍ പറയുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നും നാട്ടുകാര്‍ ആവലാതിപ്പെടുന്നു. ദിനംപ്രതി പ്രായഭേദമന്യേ നിരവധി ആളുകളാണ് കാന്‍സര്‍ രോഗത്താല്‍ മരിക്കുന്നത്. ഉള്ളത് വിറ്റുപെറുക്കി ചികിത്സ നടത്തിയാലും ഫലപ്രദമായ ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചുവീഴുകയാണ്.
രോഗിക്കുവേണ്ട ചികിത്സക്ക് പണം ചെലവാക്കിയവരാകട്ടെ കിടപ്പാടം നഷ്ടപ്പെട്ട് വാടകവീടുകളില്‍ അഭയം തേടുന്ന കാഴ്ചകള്‍ സര്‍വസാധാരണമാണിവിടെ. ഇക്കൂട്ടരെ സഹായിക്കാന്‍ ആരും മുന്‍കൈ എടുക്കാറുമില്ല. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടെങ്കില്‍ ഇവരെ ചികിത്സിക്കാന്‍ കഴിയാത്ത അവസ്ഥയാണ് വീട്ടുകാര്‍ക്കുള്ളത്. ഇങ്ങനെയുള്ള വീടുകളും ഇവിടെ സര്‍വ സാധാരണമാണ്.
പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി നഴ്സുമാര്‍ വീടുവീടാന്തരം കയറി ഇറങ്ങി നടത്തിയ സര്‍വേയിലാണ് ദിനംപ്രതിയെന്നോണം കുട്ടനാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും അത് പുരുഷന്മാരെക്കാള് കൂടുതല്‍ സ്ത്രീകളിലാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഒരുസെമിനാറില് വെച്ചായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ ഈ വെളിപ്പെടുത്തല്‍.
ഈ വെളിപ്പെടുത്തലിനോട് ഒരു മന്ത്രി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. കുട്ടനാട്ടില്‍ മാത്രമായി കാന്‍സര്‍ പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്നും, അതിന് തന്നെ ഒരു പദ്ധതികൊണ്ടു വരുമെന്നും നല്ല വെള്ളം കുട്ടനാട്ടുകാര്‍ക്കും, ആലപ്പുഴക്കാര്‍ക്കും കിട്ടുന്നില്ലെന്നും ജല അഥോറിറ്റി ഉദ്യോഗസ്ഥരെ ജയിലില്‍ അടയ്ക്കുകയാണ് വേണ്ടതെന്നും, കുട്ടനാടിന് സെമിനാറും , പ്രസംഗവും കൊണ്ട് ഒരുകാര്യവുമില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
ദേശീയ ശരാശരി പ്രകാരം ഒരു ലക്ഷം പേരില്‍ 120പേര്‍ക്കാണ് കാന്‍സര്‍ ഉള്ളത്. കുട്ടനാട്ടിലാകട്ടെ ഇരട്ടിയിലധികവും. പമ്പ,അച്ചന് കോവില്‍, മണിമല എന്നീ നദികള്‍ ചുറ്റപ്പെട്ട കടല്‍ നിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട് . കൃഷിക്ക് ഉപയോഗിച്ച കീടനാശിനികളും, നദികളിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളും, വീടുകളില്‍ നിന്നും, ഹൗസ്ബോട്ടുകളില്‍ നിന്നുമുള്ള വിസര്‍ജ്യങ്ങളും ഇവിടെ അടിഞ്ഞു കൂടുന്നു.
ഇങ്ങനെയുള്ള നദികളിലെ വെള്ളത്തിലൂടെയുള്ള അണുബാധ കുട്ടനാട്ടുകാര്‍ക്ക് നല്ലതുപോലെ യുണ്ടെന്നും, കോശങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന സെല്ലുലൈറ്റീസ് രോഗം മറ്റു പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ കുട്ടനാട്ടിലാണെന്നും പഠനങ്ങള്‍ തെളിക്കുന്നു. അതുപോലെ മനുഷ്യവിസര്‍ജ്യം മൂലമുണ്ടാകുന്ന ഇക്കോ ബാക്ടീരിയ വെള്ളത്തില്‍ 10% മാത്രമെ പാടുള്ളൂ എന്നിരിക്കെ ഇവിടെ 1450വരെ കണ്ടെത്തിയെന്നും പഠന റിപ്പോര്‍ട്ടുകള്‍ സാക്ഷ്യ പ്പെടുത്തുന്നു.
വേണ്ടത്ര ചികിത്സ കിട്ടാതെ 27.2% പേര് മരിച്ചു. മറ്റുള്ള മരണങ്ങളേക്കാള്‍ കൂടുതലാണിത്. പ്രായാധിക്യംമൂലം 19.4%, ജീവിത ശൈലിരോഗത്താല്‍ 7.9% ആളുകള്‍ മരിക്കുന്ന കണക്കും കൂടി തട്ടിച്ചു നോക്കുമ്പോള്‍ കുട്ടനാട്ടിലെ കാന്‍സര്‍ രോഗികളുടെ എണ്ണം മനസ്സിലാക്കാന്‍ കഴിയും. കേരളത്തില്‍ ഒന്നര ലക്ഷം കാന്‍സര്‍ രോഗികളുണ്ടെന്നും, അരലക്ഷം പേര്‍ക്ക് ഓരോ വര്‍ഷവും പുതുതായി രോഗം പിടിപെടുന്നുണ്ടെന്നുമാണ് പഠന റിപ്പോര്‍ട്ട്.
എന്നാല്‍ കേരളത്തില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള കാന്‍സര്‍ രജിസ്ട്രിയില്ല. ഉള്ളതാകട്ടെ തിരുവന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ മാത്രവും. രജിസ്ട്രി ഉണ്ടെങ്കില്‍ കൃതൃമായി രോഗികളുടെ എണ്ണം ലഭിക്കുമായിരുന്നു. അര്‍ബുദ വിദഗ്ദരെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സര്‍വേയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ കണക്കുകള്‍ ലഭിക്കുകയുള്ളൂ.
അതുപോലെ കാന്‍സറിനെ നോട്ടിഫയബിള്‍ രോഗമാക്കി പ്രഖ്യാപിച്ചാല്‍ മാത്രമേ ആശുപത്രികളില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. മുട്ടാര്‍, ചമ്പക്കുളം, നീലംപേരൂര്‍, എടത്വ, കൈനകരി, തകഴി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, വീയപുരം, തലവടി, രാമങ്കരി, കാവാലം എന്നിവിടങ്ങളില്‍ രോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളെ കൂടാതെ മലബാര്‍ പ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും ചികിത്സതേടി പോകുന്ന കുട്ടനാട്ടുകാര്‍ നിരവധിയാണ്.
സാമ്പത്തിക പരാധീനയുള്ള രോഗികള്‍ക്ക് 1000 രൂപ സര്‍ക്കാര്‍ പെന്ഷന് നല്‍കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലെ ചികിത്സകളാണിവരുടെ ജീവന് നിലനിര്‍ത്തുന്നത്. നാട്ടുകാരുടെ സഹായവുമുണ്ടെന്ന് രോഗികള്‍ പറയുന്നു.
അലോപ്പതിയെ കൂടാതെ ആയൂര്‍വേദം, ഹോമിയോ, നാട്ടുവൈദ്യം എന്നീ ചികിത്സകളാണ് രോഗികള്‍ അവലംബിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പലപ്രദേശങ്ങളിലും പലതരത്തിലുള്ള കാന്‍സറാണ് രോഗികള്‍ക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടനാട്ടില്‍ അപ്രത്യക്ഷമാകുന്ന വെള്ളപ്പൊക്കം ഒരു പരിധിവരെ കാന്‍സറിനെ പ്രതിരോധിച്ചിരുന്നു. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിചെയ്യുമ്പോള്‍ ഉപയോഗിച്ചിട്ടുള്ള എല്ലാകീടനാശിനികളും ഒരുതവണത്തെ വെള്ളം പൊക്കം പാടശേഖരത്തിലൂടെ കയറി ഇറങ്ങി കടലില്‍ എത്തുമായിരുന്നു.
വെള്ളപ്പൊക്കത്തിന് ശേഷമുള്ള ആറുകളിലെ വെള്ളം കുടിവെള്ളമായി ഉപയോഗിക്കാമായിരുന്നു. പക്ഷെ ഇന്ന് കുട്ടനാടിന്റെ വികസനത്തിന്റെ മറവില്‍ അശാസ്ത്രിയമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന പാലങ്ങളും റോഡുകളും വെള്ളപ്പൊക്കത്തിന് തടസമായത് കാന്‍സര്‍ വര്‍ധിക്കാന്‍ കാരണമായെന്ന് വിലയിരുത്തുന്നവരുമുണ്ട്.
കാന്‍സര്‍ രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയും, മറ്റുള്ളര്‍ക്ക് ഈ രോഗം വരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി വേണ്ട നടപടികള്‍ ബന്ധപ്പെട്ടവര്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Survey confirms 'high' prevalence of cancer in Kuttanad, Cancer, Patient, Health, Health & Fitness, Increased, Drinking Water, Nurse, hospital, Treatment, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.