ആ കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമാകാന്‍ പ്രാര്‍ത്ഥനയോടെ കേരളം; മംഗളൂരുവില്‍ നിന്നും എത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 18.04.2019) 16 മാസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മംഗളൂരുവില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിഞ്ഞത്.

രക്തപരിശോധനാ റിസള്‍ട്ട് അനുകൂലമാണെങ്കില്‍ വ്യാഴാഴ്ച ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ ജനനശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞ് 12 ദിവസം ആശുപത്രിയില്‍ കഴിഞ്ഞത്. ഹൃദയത്തിന്റെ അറകളിലേക്ക് രക്തം പമ്പ് ചെയ്യുന്ന വെന്‍ട്രിക്കിളില്‍ ഉണ്ടാകുന്ന ദ്വാരവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പ്രധാന ധമനി ചുരുങ്ങുന്ന പ്രശ്‌നത്തിനെയും തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആ കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമാകാന്‍ പ്രാര്‍ത്ഥനയോടെ കേരളം; മംഗളൂരുവില്‍ നിന്നും എത്തിച്ച പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ ആരംഭിച്ചു

മംഗളൂരുവില്‍ നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലേക്ക് അടിയന്തര ശസ്ത്രക്രിയക്കായി കൊണ്ടുപോയ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ചൊവ്വാഴ്ചയാണ്.

Keywords:  Surgery start; surgery for ambulance mission child, Kochi, News, Kerala, Health, Trending, hospital, Child, Treatment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia