ജോലി സ്ഥലത്ത് അമിത സമ്മര്‍ദം അനുഭവിക്കുന്ന ആളാണോ നിങ്ങള്‍? ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നത് ഇങ്ങനെ...

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 03.05.2019) ജോലി സ്ഥലത്ത് അമിത സമ്മര്‍ദം അനുഭവിക്കുന്ന ആളാണോ നിങ്ങള്‍? ജോലി സ്ഥലത്തെ അമിത സമ്മര്‍ദം ഹൃദ്രോഗസാധ്യത വര്‍ധിപ്പിപ്പിച്ചേക്കാം. രക്തസമ്മര്‍ദവും അതുപോലെ ജോലി സ്ഥലത്തെ ടെന്‍ഷനും അനുഭവിക്കുന്ന ആളാണെങ്കില്‍ ജീവന് തന്നെ അപകടമാകുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിച്ചേക്കാം.

അമിത സമ്മര്‍ദം, ഉറക്കമില്ലയ്മ എന്നിവ ഒരാള്‍ക്ക് ഹൃദ്രോഗസാധ്യത മൂന്നിരട്ടി വര്‍ധിപ്പിച്ചേക്കും എന്നാണ് പഠനം. അതും രക്തസമ്മര്‍ദവും ഉള്ളവരാണെങ്കില്‍ തീര്‍ന്നു. നല്ല ഉറക്കം അതാണ് നമ്മുടെ ടെന്‍ഷനുകളെ ഒരു പരിധിവരെ കുറയ്ക്കാനുള്ള ഏറ്റവും വിലയേറിയ മാര്‍ഗം. എന്നാല്‍ സ്ട്രെസ് കാരണം ഉറക്കം കുറയുന്നതും പ്രശ്‌നമാണ്.

ജോലി സ്ഥലത്ത് അമിത സമ്മര്‍ദം അനുഭവിക്കുന്ന ആളാണോ നിങ്ങള്‍? ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നത് ഇങ്ങനെ...

ഉറക്കം ഇല്ലായ്മയും ജോലി ഭാരവുമുള്ള ഒരാളുടെ ജീവന് തന്നെ അപകടമാണെന്ന് ജര്‍മനിയിലെ മ്യൂനിച്ച് ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ പ്രഫസര്‍ കാറല്‍ ഹെല്‍പ്‌സ് ലാന്‍ഡ്വികസ് പറയുന്നു. 25-65 വയസ്സിനിടയില്‍ പ്രായമുള്ള 2,000 ത്തോളം ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഫസ്സര്‍ ഇതു പറയുന്നത്. ഉറക്കക്കുറവും സ്‌ട്രെസ്സും കൂടി ചേരുമ്പോഴാണ് പ്രശ്‌നമാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suffering From High BP? Don't Take Work Stress Lightly, Kochi, News, Kerala, Health, Job, Worker.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia