ശബ്ദം നഷ്ടപ്പെടാതെ ശബ്ദനാളത്തിലെ അര്‍ബുദം മുറിച്ചുമാറ്റി വിജയകരമായ ശസ്ത്രക്രിയ രാജ്യത്താദ്യമായി ലേക്ക്‌ഷോറില്‍
Feb 6, 2015, 15:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 06/02/2015) ഇന്ത്യയിലാദ്യമായി ശബ്ദം നഷ്ടപ്പെടാതെ ശബ്ദനാളത്തിലെ അര്‍ബുദം മുറിച്ചു മാറ്റി, മൈക്രോവാസ്‌ക്കുലര്‍ സര്‍ജറിയിലൂടെ മുറിച്ച ഭാഗം പുനര്‍നിര്‍മിച്ച് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ സര്‍ജറി വിഭാഗം ചരിത്രത്തിലേക്ക്. കണ്‍സള്‍ട്ടന്റ് ഡോ. ഷോണ്‍ ടി. ജോസഫ്, പ്ലാസ്റ്റിക്ക് സര്‍ജന്‍ ഡോ. ജോസ് തറയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് ഈ പുതിയ ശസ്ത്രക്രിയാ രീതിക്ക് ചുക്കാന്‍ പിടിച്ചതെന്ന് ലേക്ക്‌ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു.
രണ്ടു രോഗികളില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായത് ശബ്ദനാളത്തില്‍ കാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ആശ്വാസകരമാണ്. ലോകത്തെ കാന്‍സര്‍ രോഗികളില്‍ 30 ശതമാനത്തോളം ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ബാധിച്ചവരാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടുപേരില്‍ നടത്തിയ ശസ്ത്രക്രിയകള്‍ പൂര്‍ണ വിജയമായിരുന്നുവെന്ന് ഡോ. ഷോണ്‍ ചൂണ്ടിക്കാട്ടുന്നു.
49 വയസുള്ള ഗുജറാത്ത് സ്വദേശിക്കാണ് ആദ്യം ശസ്ത്രക്രിയ നടത്തിയത്. ശബ്ദനാളത്തിലെ കാന്‍സറിന് ലേസര്‍ ചികിത്സയും റേഡിയേഷനും ചെയ്ത് മാറ്റിയ ശേഷം രണ്ടാം തവണയും കാന്‍സര്‍ വന്നപ്പോഴാണ് ഇയാള്‍ ചികിത്സ തേടി ലേക്ക്‌ഷോറില്‍ എത്തിയത്. ശബ്ദത്തിന് ഒരു കുഴപ്പവും സംഭവിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ ശബ്ദനാളവും ചുറ്റുമുള്ള ഭാഗങ്ങളും മുറിച്ചുമാറ്റുകയാണ് (total laryngectomy) ഇതിനു പ്രതിവിധി. ഇങ്ങനെ ചെയ്താല്‍ തൊണ്ടയില്‍ ആയുഷ്‌ക്കാലം ദ്വാരമുണ്ടാകുകയും ശബ്ദം നഷ്ടപ്പെടുകയും ചെയ്യും.
ഡോ. ഷോണിന്റെ നേതൃത്വത്തില്‍ എന്‍ഡോസ്‌ക്കോപ്പി ഉപയോഗിച്ച് ആദ്യം അര്‍ബുദ കോശങ്ങള്‍ മാറ്റി. തുടര്‍ന്ന് ശിരോചര്‍മം രക്തധമനി ഉള്‍പെടെ എടുത്ത് ആ ഭാഗത്ത് മൈക്രോവാസ്‌ക്കുലാര്‍ ശസ്ത്രക്രിയയിലൂടെ വച്ചു പിടിപ്പിച്ചു. ചെവിയില്‍ നിന്ന് തരുണാസ്ഥി എടുത്ത് ഇതു മൂടിയശേഷം കവിളിനുള്ളിലെ കോശങ്ങള്‍ വച്ച് നിറച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഈ രോഗിക്ക് ശബ്ദം നഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടില്ല. ഇതേ രീതിയില്‍ തന്നെയാണ് 68 വയസുള്ള മലപ്പുറം സ്വദേശിയുടെയും കാന്‍സര്‍ ശസ്ത്രക്രിയ നടത്തിയത്. ഇരുവരും സുഖമായിരിക്കുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Kochi, Health, Hospital, Kochi Lakeshore Hospital, Operation, Successful cancer surgery in Lakeshore.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.