ഇരുവൃക്കകളുടെ പ്രവര്‍ത്തനം നിലച്ച സുബൈദ ബീവി കരുണ തേടുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23/03/2016) ഇരുവൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച സുബൈദ ബീവി കാരുണ്യമുള്ളവരുടെ കരുണ തേടുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര അറാലമൂട് സ്വദേശിയും അബുദാബി അല്‍ കയ്യാം ബേക്കറി തൊഴിലാളിയുമായ അബൂബക്കര്‍ കുഞ്ഞിന്റെ ഭാര്യയുമായ സുബൈദ ബീവിയുടെ ഇരുവൃക്കകളും പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷം ഒന്ന് പൂര്‍ത്തിയായി.

ഒന്നര വര്‍ഷം മുമ്പാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. ആദ്യം രണ്ടും, ഇപ്പോള്‍ മൂന്നും ഡയാലിസിസാണ് സുബൈദ ബീവിക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. നിലവില്‍ നൂറോളം ഡയാലിസിസ് ചെയ്തുകഴിഞ്ഞു. ഡയാലിസിസിനും മറ്റുമായി മാസത്തില്‍ 50,000 രൂപക്ക് മുകളില്‍ ചെലവ് വരും. മൂന്ന്‌പെണ്‍മക്കളുടെ പിതാവായ അബൂബക്കര്‍ കുഞ്ഞിന് ഇത്രയും വലിയ തുക താങ്ങുവാന്‍ കഴിയില്ല. ശരീരം മുഴുവന്‍ വേദനയില്‍ പുളയുന്ന അബൂബക്കര്‍കുഞ്ഞിന് 1,000 ദിര്‍ഹമാണ് മാസശമ്പളം.

കിട്ടുന്ന ശമ്പളം നിത്യവൃത്തിക്ക് തന്നെ തികയാതെ കഷ്ടപ്പെടുന്ന ഇദ്ദേഹം ഭാര്യയെ ചികിത്സിക്കാന്‍ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. വയോവൃദ്ധനായ അബൂബക്കര്‍കുഞ്ഞ് രോഗത്തിന്റെ അടിമ കൂടിയാണ്. ഇദ്ദേഹത്തിന്റെ ചികിത്സക്ക് തന്നെ വന്‍തുക വേണം. ആറാലുമൂടിലെ പുറമ്പോക്ക് ഭൂമിയിലാണ് അബൂബക്കര്‍കുഞ്ഞും കുടുംബവും താമസിക്കുന്നത്.

ഇവിടെനിന്ന് ഏതുസമയത്തും ഇറക്കിവിടാമെന്ന അവസ്ഥയാണ്. വീടിന്റെ തണലായ ഭാര്യയെ നഷ്ടപ്പെടാതിരിക്കാന്‍ കാരുണ്യമുള്ളവരുടെ കനിവിനായി തേടുകയാണ് അബൂബക്കര്‍കുഞ്ഞ്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് അക്കൗണ്ട് നമ്പര്‍ 074001000004191, ആറാലുമൂട്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം. ഫോണ്‍: 009715559495260.(യു എ ഇ)

ഇരുവൃക്കകളുടെ പ്രവര്‍ത്തനം നിലച്ച സുബൈദ ബീവി കരുണ തേടുന്നു


Keywords : Thiruvananthapuram, Kerala, Family, Hospital, Treatment, Health, Subaida Beevi, Aboobacker Kunhi. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia