Flea Fever | എന്താണ് ചെള്ള് പനി? രോഗലക്ഷണങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരൂര്‍: (www.kvartha.com) ഡെല്‍ഹിയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്ക് ചെള്ള് പനി സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് സംസ്ഥാനം. ചിഗര്‍മൈറ്റ് എന്നറിയപ്പെടുന്ന ചെറിയ ഇനം ചെള്ളുകളുടെ കടിയേറ്റ് ഉണ്ടാകുന്നതാണ് ചെള്ള് പനി അഥവാ സ്‌ക്രബ് ടൈഫസ്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ റിക്കെറ്റ്സിയ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരാം.

രോഗം കണ്ടെത്തിയാല്‍ എത്രയും വേഗം ചികിത്സ തേടുകയെന്നത് പ്രധാനമാണ്. രോഗം ബാധിച്ച മേമുണ്ട കാവഞ്ചേരി സ്വദേശിക്ക് വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ടവേദനയും രൂക്ഷമായതോടെയാണ് ചികിത്സ തേടിയത്. തലവേദന, പനി, തണുത്തുവിറക്കല്‍, ചര്‍മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് ചെള്ളുപനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍.

Flea Fever | എന്താണ് ചെള്ള് പനി? രോഗലക്ഷണങ്ങള്‍

കഠിനമായ തലവേദന, 102.2 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതലുള്ള കഠിനമായ പനി, മുതുകിലോ മാറിടത്തിലോ തുടങ്ങി എല്ലായിടത്തും വ്യാപിക്കുന്ന തിണര്‍പ്പ്, ബുദ്ധിമാന്ദ്യം, താഴ്ന്ന രക്തസമ്മര്‍ദം, തിളക്കമേറിയ പ്രകാശത്തോട് കണ്ണുകള്‍ക്കുള്ള അലര്‍ജി, കഠിനമായ പേശിവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

അതേസമയം, കഴിഞ്ഞ ദിവസമാണ് ഡെല്‍ഹിയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിയില്‍ നടത്തിയ പരിശോധനയില്‍ സ്‌ക്രബ് ടൈഫസ് അഥവാ ചെള്ള് പനി സ്ഥിരീകരിച്ചത്. ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ രോഗം മൂര്‍ച്ഛിച്ച് ചികിത്സക്കെത്തിയ 19കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിട്ടുമാറാത്ത പനി കാരണം നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ഷീണിതയായ വിദ്യാര്‍ഥിനി ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ആബിദ് കള്ളിയത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Keywords:  News, Kerala, Student, Health, Student diagnosed with flea fever.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia