Uric Acid | യൂറിക് ആസിഡിൻ്റെ അളവ് ക്രമീകരിക്കാൻ 5 ആയുർവേദ പാനീയങ്ങൾ

 
Uric acid
Uric acid

selfdecode.com

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്യൂരിൻ എന്ന ഘടകം വിഘടിക്കുന്നതിലൂടെയും, ശരീര കോശങ്ങളുടെ നാശത്തിലൂടെയും യൂറിക് ആസിഡ് ഉണ്ടാകുന്നു

ന്യൂഡെൽഹി: (KVARTHA) ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു വസ്തുവാണ് യൂറിക് ആസിഡ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്യൂരിൻ (purine) എന്ന ഘടകം വിഘടിക്കുന്നതിലൂടെയും, ശരീര കോശങ്ങളുടെ നാശത്തിലൂടെയും യൂറിക് ആസിഡ് ഉണ്ടാകുന്നു. സാധാരണഗതിയിൽ, ഈ യൂറിക് ആസിഡ് വൃക്കകൾ വഴി മൂത്രത്തിലൂടെ പുറന്തള്ളപ്പെടും. 

എന്നിരുന്നാലും, ഉയർന്ന അളവിലുള്ള പ്യൂരിൻ എളുപ്പത്തിൽ ഇല്ലാതാക്കാൻ വളരെ ബുദ്ധിമുട്ടാണ്. യൂറിക് ആസിഡിൻ്റെ അമിതമായ സാന്നിധ്യം ഹൃദയസ്തംഭനത്തിനു കാരണമാകും. കക്കയിറച്ചി, ചുവന്ന മാംസം, മദ്യം, കോഴിയുടെയും മറ്റുമൊക്കെ കരൾ എന്നിവയാണ് പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ. 

ശരീരത്തിൽ യൂറിക് ആസിഡിൻ്റെ അളവ് വർധിക്കുന്നതു വഴി, കഠിനമായ സന്ധി വേദനയുണ്ടാകും. അതോടൊപ്പം, വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനും വഴിയൊരുക്കും. ഹൈപ്പർയൂറിസെമിയ എന്നും അറിയപ്പെടുന്ന യൂറിക് ആസിഡിൻ്റെ വർധനവ് കാരണം സന്ധികൾ, ലിഗമെൻ്റുകൾ, അസ്ഥികൾ എന്നിവയ്ക്ക് സ്ഥിരമായ കേടുപാടുകൾ വരുന്നു. പതിവായി മദ്യം കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് വർധിക്കാൻ കാരണമാകും..

മൂത്രമൊഴിക്കുമ്പോൾ വേദന, സന്ധികളിൽ കാഠിന്യം, എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, രക്തപരിശോധനയിലൂടെ യൂറിക് ആസിഡു കാരണമാണോ ഇതു സംഭവിക്കുന്നതെന്ന് തിരിച്ചറിയാം. ചില ആയുർവേദ പാനീയങ്ങൾ ഈ പ്രശ്നത്തിൽ നിന്നും ആശ്വാസം നൽകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

നെല്ലിക്ക ജ്യൂസ്

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക ജ്യൂസ്, യൂറിക് ആസിഡിൻ്റെ അളവ് ഗണ്യമായി കുറക്കുമെന്നാണ് പറയുന്നത്. ഇതിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ശരീരത്തിലുണ്ടാകുന്ന വിവിധ തരം വീക്കം ലഘൂകരിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ നെല്ലിക്ക ജ്യൂസ് ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുകയാണ് വേണ്ടതെന്ന് ആയുർവേദത്തിൽ പറയുന്നു.

നാരങ്ങ വെള്ളം 

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു പാനീയമാണ് നാരങ്ങ വെള്ളം. യൂറിക് ആസിഡ് മൂലമുണ്ടാകുന്ന പരലുകളെ അലിയിക്കാൻ ഇത് സഹായിക്കും. നാരങ്ങയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.രാവിലെ വെറും വയറ്റിൽ ചെറുനാരങ്ങ പിഴിഞ്ഞ വെള്ളം കുടിക്കുന്നതു കൊണ്ട് മറ്റു ചില ഗുണങ്ങൾ കൂടിയുണ്ട്. ഇത് ആരോഗ്യകരമായ ചർമം നിലനിർത്താനും, പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ആപ്പിൾ സിഡെർ വിനെഗർ

ഒരു ഗ്ലാസ് വെള്ളത്തിൽ 1-2 ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ചേർത്ത്  പ്രഭാതഭക്ഷണത്തിന് മുമ്പ് കഴിക്കാം. ഇതു വഴി ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് പ്രമീകരിക്കാൻ സാധിക്കുമെന്നാണ് അഭിപ്രായം.

ഉലുവ വെള്ളം

ഉലുവ, രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത്, രാവിലെ അതു നല്ലപോലെ ചവച്ചരച്ച് കഴിക്കുക. യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ശരീരത്തിലെ വീക്കം കുറയ്ക്കാനും, ഇതു സഹായിക്കും.

ഇഞ്ചി ചായ 

ഉയർന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടിതിന്. ഇഞ്ചി അരച്ച് തയാറാക്കിയ വെള്ളം തിളപ്പിച്ച ശേഷം അരിച്ചെടുത്ത് കുടിക്കുക.

യൂറിക് ആസിഡ് ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന ഘടകം തന്നെയാണ്. എന്നിരുന്നാലും, ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് ശരീരത്തിൽ എത്തിയാൽ, ഗുരുതരമായ പ്രശ്നങ്ങളുണ്ടാകും. പ്യൂരിൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ആയുർവേദ പാനീയങ്ങൾ കുടിക്കുന്നതിലൂടെയും  ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ആയുർവേദത്തിൽ പറയുന്നത്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആളുകളുകളും, മരുന്നു കഴിക്കുന്ന രോഗികളും അലർജി ഉള്ളവരും മുകളിൽ പറഞ്ഞ പാനീയങ്ങൾ ശീലമാക്കുന്നതിനു മുമ്പ് ഡോക്ടറുടെ നിർദേശം തേടുക.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia