ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്‌ന: (www.kvartha.com 27.10.2018) ശസ്ത്രക്രിയാ മുറിയില്‍ കയറിയ തെരുവുനായ രോഗിയുടെ മുറിച്ചുമാറ്റിയ കാലുമായി കടന്നു. ആശുപത്രി ജീവനക്കാര്‍ പിന്നാലെ പാഞ്ഞെങ്കിലും പിടികൊടുക്കാന്‍ കൂട്ടാക്കാത്ത നായ ഓടിയൊളിച്ചു. എല്ലും മാംസവും കടിച്ചു നില്‍ക്കുന്ന നായയുടെ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പട്‌നയിലെ ബക്‌സര്‍ സദര്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണു ബിഹാര്‍ സര്‍ക്കാരിനു നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്. കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണു സംഭവം. ബിഹാറിലെ മുന്‍ ആരോഗ്യമന്ത്രി കൂടിയാണ് ചൗബേ. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ മുറിവ് ഡോക്ടര്‍മാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് മുറിയില്‍ നുഴഞ്ഞുകയറിയ നായ മുറിച്ചുമാറ്റിയ കാലുമായി കടന്നത്.
രാംനാഥ് മിശ്ര എന്നയാളുടെ കാലാണ് നായ കൊണ്ടു പോയത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ പിടിവിട്ട് മിശ്ര ട്രാക്കില്‍ വീഴുകയായിരുന്നു. അപകടത്തില്‍ വലത്തേകാലിനു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് കാല്‍ മുറിച്ചു നീക്കേണ്ടി വന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Stray Dog Sneaks Into Operation Theatre In Bihar, Steals Patient's Amputated Leg!, Patna, News, Health, Health & Fitness, hospital, Treatment, Injured, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.