സംസ്ഥാന ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01/07/2015) മോഡേണ്‍ മെഡിസിന്‍ വിഭാഗത്തിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള 2014 ലെ സംസ്ഥാന അവാര്‍ഡുകള്‍, ആരോഗ്യവകുപ്പ്, തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ഡോക്‌ടേഴ്‌സ് ദിന പരിപാടിയില്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ വിതരണം ചെയ്തു. ആരോഗ്യവകുപ്പിലെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് തൃശൂര്‍ വലപ്പാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സിവില്‍ സര്‍ജന്‍ ഡോ. എ. മാഹിനും, സ്വകാര്യമേഖലയിലെ ഡോക്ടര്‍ക്കുള്ള അവാര്‍ഡ് തലശ്ശേരി, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.എന്‍. ബാബു രവീന്ദ്രനും ഏറ്റുവാങ്ങി.

സംസ്ഥാന ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
സ്‌പെഷ്യല്‍ അപ്രീസിയേഷന്‍ അവാര്‍ഡുകള്‍ ചെങ്ങന്നൂര്‍ ഇ.എസ്.ഐ. ഡിസ്‌പെന്‍സറിയുടെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെര്‍ലി ഫിലിപ്പും തിരുവനന്തപുരം ആര്‍.സി.സി.യിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം അഡിഷണല്‍ പ്രൊഫസര്‍ ഡോ. ബിപിന്‍ തോമസ് വര്‍ഗീസും മന്ത്രിയില്‍ നിന്ന് സ്വീകരിച്ചു. 15,000 രൂപയുടെ കാഷ് പ്രൈസും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡുകള്‍.

ഡോക്ടര്‍മാരെ കണ്‍കണ്ട ദൈവങ്ങളായാണ് സമൂഹം വിലമതിക്കുന്നതെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍, ഡോക്‌ടേഴ്‌സ് ഡേ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണബോധവുമുള്ള പ്രഗത്ഭരായ ഡോക്ടര്‍മാരാണ്, മാതൃക സൃഷ്ടിച്ചു മുന്നേറുന്ന കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്ത്. എന്നാല്‍, ഇവരുടെ കൂട്ടത്തില്‍പ്പെട്ട ചില ഡോക്ടര്‍മാര്‍ സംഘം ചേര്‍ന്ന്, ട്രേഡ് യൂണിയനുകളെപ്പോലെ മിന്നല്‍പ്പണിമുടക്കുകള്‍ നടത്തി രോഗികളെ ദുരിതത്തിലാക്കുന്ന നിലപാട് സ്വീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഡോക്ടര്‍മാരുടെ സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ചും മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ചും അനുഭാവപൂര്‍ണമായ തുറന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ സാഹചര്യത്തില്‍, ഡോക്ടര്‍മാരും അവരുടെ സംഘടനകളും മെഡിക്കല്‍ എത്തിക്‌സിന് നിരക്കാത്ത ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള തീരുമാനമെടുക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. കെ. ശ്രീകുമാരി, അഡിഷണല്‍ ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാര്‍, ഡിഎംഒ ഡോ. എം.പി. നീതാവിജയന്‍, ഐ.എം.എ. പ്രസിഡണ്ട് ഡോ. ശ്രീജിത് എന്‍ കുമാര്‍, കെജിഎംസിടിഎ പ്രസിഡണ്ട് ഡോ. കെ. മോഹനന്‍, കെജിഎസ്ഡിഎ പ്രസിഡണ്ട് ഡോ. എബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.


Keywords :  Kerala, Thiruvananthapuram, Award, Doctor, Health, V.S Shiva Kumar, Minister, Inauguration. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia