ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 14.06.2021) കോവിഡിനെതിരെയുള്ള സ്പുട്‌നിക് വാക്‌സിന്‍ ജൂണ്‍ 15 മുതല്‍ ഡെല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപോളോ ആശുപത്രിയില്‍ ലഭ്യമാകും. കേന്ദ്ര സര്‍കാര്‍ പുറപ്പെടുവിച്ച വിലനിര്‍ണയ നിരക്ക് പ്രകാരം സ്വകാര്യ ആശുപത്രികളില്‍ സ്പുട്‌നിക്കിന്റെ ഒരു ഡോസിന് 1,145 രൂപ വില നിശ്ചയിച്ചിട്ടുണ്ട്. 90 ശതമാനത്തിലേറെയാണ് സ്പുട്‌നിക്കിന്റെ ഫലക്ഷമത.
അപോളോ ആശുപത്രിയിലും ഡോ. റെഡ്ഡീസ് ലബോറടറിയും സ്പുട്നിക് വാക്‌സിന്റെ ആദ്യ ഘട്ട വിതരണം മെയ് 17ന് ഹൈദരാബാദും മെയ് 18ന് വിശാഖപട്ടണത്തും ആരംഭിച്ചിരുന്നു. അപോളോ ആശുപത്രികള്‍ക്ക് പുറമെ ഹൈദരാബാദിലെ കോണ്ടിനെന്റല്‍ ആശുപത്രികളിലും വാക്‌സിന്‍ ലഭ്യമാണ്.
സ്പുട്‌നിക്കിന്റെ ഇന്‍ഡ്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ് ബി പി എല്‍) എന്ന സ്ഥാപനമാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.
Keywords: New Delhi, News, National, Vaccine ,COVID-19, Health, Hospital, Sputnik V To Be Available At Delhi's Indraprastha Apollo From June 15
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

