നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ല, കൂടുതല്‍ വിദഗ്ധരെ കേരളത്തിലേക്ക് അയക്കും: കേന്ദ്ര സംഘം
Sep 6, 2021, 11:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 060.9.2021) സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാന്‍ ഇടയില്ലെന്ന് കേന്ദ്ര വിദഗ്ധ സംഘം. നിലവിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. കോവിഡ് പ്രോടോകോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയ പ്രാഥമിക റിപോര്‍ടിലാണ് കേന്ദ്ര സംഘം ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ വിദഗ്ധരെ കേരളത്തിലേക്ക് അയക്കും.
പൂനെ വൈറോളജിയില്‍ നിന്നുള്ള സംഘം സംസ്ഥാനത്ത് എത്തുന്നുണ്ട്. പ്രാദേശികമായി വവ്വാലുകളെ പിടികൂടി പഠനം നടത്തണമെന്നും കേന്ദ്ര സംഘം റിപോര്‍ടില്‍ പറയുന്നു. അതേസമയം, നിപ ബാധിച്ച് വിദ്യാര്‍ഥി മരിച്ച പാഴൂര്‍ മുന്നൂര്‍ പ്രദേശം ഡോ. പി രവീന്ദ്രന്റെ നേതൃത്വത്തില്‍ കേന്ദ്ര വിദഗ്ധ സംഘം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. 12കാരന് രോഗം പകര്‍ന്നത് റംബുടാന്‍ പഴത്തില്‍ നിന്നാണെന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധനയില്‍ സംശയിക്കുന്നു.
Keywords: Kozhikode, News, Kerala, Health, Nipah, Central experts, Spread of Nipah is unlikely to intensify and more experts will be sent to Kerala: Team of central experts
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

