നാട്ടിലുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന നിസഹായതയ്ക്ക് പരിഹാരം; 'ആസ്റ്റര്‍ ദില്‍സെ' ആരംഭിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 05.04.2021) ലോകാരോഗ്യ ദിനത്തില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി ആസ്റ്റര്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ 'ആസ്റ്റര്‍ ദില്‍സെ' എന്ന പേരില്‍ നൂതന പദ്ധതി ആരംഭിക്കുന്നു. ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പനാണ് ലോകാരോഗ്യദിനത്തോടനുബന്ധിച്ച് നൂതന പദ്ധതി പ്രഖ്യാപിച്ചത്. മലയാളി ജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രവാസികളാണ്. വിദേശങ്ങളില്‍ താമസിക്കുന്ന ഇവരില്‍ ധാരാളം പേരുടെ വീടുകളില്‍ സ്ഥിരമായ പരിചരണവും ചികിത്സയും ആവശ്യമായ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ഉണ്ട്. 
Aster mims 04/11/2022

വിദേശത്ത് നിന്നുകൊണ്ട് നാട്ടിലുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന നിസഹായതയ്ക്ക് പരിഹാരം എന്ന ലക്ഷ്യത്തോടെയാണ് 'ആസ്റ്റര്‍ ദില്‍സെ' പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയില്‍ അംഗമാകുന്നവരുടെ കുടുംബത്തിന് തുടക്കത്തില്‍ നിലവിലെ അവരുടെ ശാരീരികാവസ്ഥയും ആരോഗ്യവും മനസിലാക്കുന്നതിനായി ഒരു പ്രാഥമിക ആരോഗ്യ പരിശോധന പാകേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

നാട്ടിലുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന നിസഹായതയ്ക്ക് പരിഹാരം; 'ആസ്റ്റര്‍ ദില്‍സെ' ആരംഭിക്കുന്നു





ലാബ് സാമ്പിള്‍ ശേഖരണവും, അടിസ്ഥാന മെഡികല്‍ പരിശോധനകളുമെല്ലാം വീട്ടില്‍ വന്ന് തന്നെ നിര്‍വഹിക്കും. ഈ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ വിദേശത്ത് താമസിക്കുന്ന മക്കളുമായി/പദ്ധതിയില്‍ എന്റോള്‍ ചെയ്യുന്ന വ്യക്തിയുമായി/കുടുംബവുമായി കൂടിയാലോചിക്കുകയും തുടര്‍ പരിചരണത്തിനുള്ള വിശദാംശങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും. ഓരോ തവണയും ഡോക്ടറുടെ കണ്‍സല്‍ടേഷനില്‍ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വെര്‍ച്വലായി പങ്കെടുക്കാന്‍ സാധിക്കുകയും കൃത്യമായ വിവരങ്ങള്‍ ഡോക്ടറില്‍ നിന്ന് നേരിട്ട് മനസിലാക്കാന്‍ സാധിക്കുകയും ചെയ്യും. 

അതേസമയം ഏത് സമയത്തും അടിയന്തര മെഡികല്‍ സേവനം ആവശ്യമായി വരികയാണെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോണ്‍സെന്ററില്‍ (75 111 75 333) എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ആശുപത്രിയിലെത്തിക്കാനുള്ള അടിയന്തര ആംബുലന്‍സ് സേവനം, മറ്റ് മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ ലഭ്യമാകുന്നതിന് പുറമെ ശസ്ത്രക്രിയകള്‍, സങ്കീര്‍ണ്ണമായ പരിശോധനകള്‍, ആശുപത്രി അഡമിഷന്‍ തുടങ്ങിയ സമങ്ങളില്‍ പ്രത്യേക ഇളവുകളും ഈ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ലഭ്യമാകും. 

പ്രവാസികളുടെ ഇന്ത്യയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആരോഗ്യത്തെയും ക്ഷേമത്തേയും കുറിച്ചുള്ള ആശങ്കകള്‍ പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുകയാണ്. നിര്‍ബന്ധിത യാത്രാ നിയന്ത്രണങ്ങളും ലോക് ഡൗണുകളും മൂലം ദുരിതമനുഭവിക്കുന്ന ഈ സമയത്ത് ഇത്തരം ആശങ്കകള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നുവെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഇതിന് പരിഹാരം കാണാന്‍ ആസ്റ്റര്‍ ദില്‍ സെ ലക്ഷ്യമിടുന്നു. പ്രവാസികള്‍ക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി ഒരു ഓണ്‍ ഗ്രൗണ്ട് ഹെല്‍ത് കെയര്‍ പങ്കാളിയായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതിയെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഡോക്ടര്‍ ആസാദ് മൂപ്പന്‍ അറിയിച്ചു. 

ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി കുടുംബാംഗങ്ങളുടെ ഡോക്ടര്‍ കണ്‍സല്‍ട്ടേഷനില്‍ പ്രവാസികള്‍ക്കും പങ്കാളികളാവാനും അവരുടെ ആരോഗ്യ പരിപാലന പ്രക്രിയയില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കാനും സാധിക്കുന്നു. പ്രായമായവരില്‍ കണ്ടുവരുന്ന സങ്കീര്‍ണ്ണമായ രോഗങ്ങളുടെ കൃത്യമായ പരിചരണത്തിന് ഈ സംവിധാനം ഏറെ ഫലപ്രദമാകും. ആരോഗ്യപ്രശ്നങ്ങളുടെ സൂക്ഷ്മ നിരീക്ഷണം, പ്രതിമാസ/ത്രൈമാസ ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍, വീട്ടില്‍ നിന്നുള്ള ലാബ് സാമ്പിള്‍ ശേഖരണം, മെഡിസിന്‍ ഡെലിവറി, വീടുകളില്‍ നിന്നുള്ള ലാബ് സാമ്പിള്‍ സേഖരണം, മെഡിസിന്‍ ഡെലിവറി, വീടുകളില്‍ വന്നുള്ള പരിചരണം എന്നി ഉള്‍പ്പെടുന്ന ഒരു സമ്പൂര്‍ണ്ണ ഹോം സൊലൂഷനായി ഈ സംവിധാനം ക്രമേണ വികസിക്കും. 

ആസ്റ്റര്‍ ശൃംഖലകളില്‍ ഉടനീളമുള്ള ഡോക്ടര്‍മാരില്‍ നിന്ന് സെകന്റ് ഒപീനിയര്‍ തേടാനും ഈ സേവനം വഴി സാധ്യമാകും. പ്രാരംഭ ഘട്ടത്തില്‍ കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ സേവനം ക്രമേണ മറ്റ് സംസ്ഥാനങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലേക്കും വ്യാപിപ്പിക്കും. ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയറിന് കീഴില്‍ നിലവില്‍ ഇന്ത്യയില്‍ കേരളം, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി 14 ആശുപത്രികളാണ് പ്രവര്‍ത്തിക്കുന്നത്.

Keywords:  Kozhikode, News, Kerala, Health, Hospital, Treatment, Doctor, Patient, Solution to the plight of expatriates in connection with the treatment of family; ‘Aster Dilsey’ begins
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia