Scare | പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലെ ശുചിമുറിയില്‍ അണലിയെ കണ്ടെത്തി, രോഗികള്‍ പരിഭ്രാന്തരായി നെട്ടോട്ടമോടി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്നും വെള്ളിക്കെട്ടനെ കിട്ടി.
● കാര്‍ഡിയോളജി വിഭാഗത്തില്‍ കാട്ടുപാമ്പിനെയും പിടികൂടിയിരുന്നു.
● മെഡികല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ നിന്നും മൂര്‍ഖനെ കണ്ടെത്തിയിരുന്നു.
കണ്ണൂര്‍: (KVARTHA) പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടെത്തി. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് വ്യാഴാഴ്ച രാവിലെ അണലി പാമ്പിനെ കണ്ടത്. ഒരു രോഗി രാവിലെ പ്രാഥമിക കര്‍മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് വലിയ അണലിയെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിന തല്ലിക്കൊന്നതിനാല്‍ അപകടം ഒഴിവായി.

സെപ്തംബര്‍ 19 ന് രാത്രിയില്‍ നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്നും പുറത്തേക്ക് വന്ന വെള്ളിക്കെട്ടനെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കൊന്നിരുന്നു. കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ടെത്തിയ കാട്ടുപാമ്പിനെയും പിടികൂടുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മെഡികല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ നിന്നും മൂര്‍ഖനെ പിടികൂടിയിരുന്നു.
ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറുന്നതെന്നാണ് രോഗികളുടെ പരാതി. മെഡികല്‍ കോളജിനകത്ത് ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൈപുകള്‍ ഘടിപ്പിക്കുന്ന ജോലി ഇപ്പോള്‍ നടന്നുവരികയാണ്. മാസങ്ങളായി പുറത്ത് കൂട്ടിയിട്ട പൈപുകളില്‍ കയറിക്കൂടുന്ന പാമ്പുകളാണ് ഭീഷണിയായിരിക്കുന്നതെന്നാണ് രോഗികളും ജീവനക്കാരും ഇപ്പോള്‍ പറയുന്നത്.
#PariyaramMedicalCollege, #SnakeSighting, #Hospital, #Kerala, #SafetyConcern, #VenomousSnake, #India