കൊവിഡ് 19; മുബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 12.04.2020) മുബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ ഹോട്ടലിലെ ജീവനക്കാരാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മറ്റ് ജീവനക്കാരും ക്വാറന്റൈനില്‍ പ്രവേശിച്ചു.

നാല് ജീവനക്കാരെ ഏപ്രില്‍ എട്ടിനും രണ്ട് ജീവനക്കാരെ ഏപ്രില്‍ 11നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന റിപ്പോര്‍ട്ട് കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു. നിലവില്‍ താജ്മഹല്‍ പാലസില്‍ താമസക്കാരില്ല. അത്യാവശ്യ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്.

കൊവിഡ് 19; മുബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു

Keywords:  Mumbai, News, National, COVID19, Hotel, hospital, Health, Coronavirus, Treatment, Workers,  Six staff members of Taj Mahal Palace Hotel 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia