Heart Attack | സെെലന്റ് ഹാർട്ട് അറ്റാക്കിനു മുമ്പ് ശരീരം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്

 
Silent heart Attack

Freepik

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അസാധാരണമായ ക്ഷീണമോ, ബലഹീനതയോ പ്രത്യേകിച്ച് ശാരീരിക പ്രവർത്തനങ്ങളിലേർപ്പെടുമ്പോഴോ, ചൂടുള്ള കാലാവസ്ഥയിലോ അനുഭവപ്പെടുകയാണെങ്കിൽ അവഗണിക്കരുത്

ന്യൂഡെൽഹി: (KVARTHA) പല തരം ഹൃദയാഘാതങ്ങൾ ഉണ്ടെന്നറിയാമല്ലോ, അവയിൽ കൂടുതലും സൈലൻ്റ് അറ്റാക്കുകളാണ്. ലക്ഷണങ്ങൾ ഒന്നും നൽകാതെ നിന്ന നിൽപിൽ നരിച്ചു പോകുന്നു എന്നതു തന്നെയാണ് ഇതിന്റെ പേടിപ്പെടുത്തുന്ന വസ്തുത. എന്നാൽ കേട്ടോളൂ, നിശബ്ദമായ ഇത്തരം അവസ്ഥകളും നമുക്കു ചില സൂചനകൾ നൽകാറുണ്ട്. അറിവില്ലായ്മ കൊണ്ട് നമ്മൾ അവയെ അവഗണിക്കുന്നുവെന്നു മാത്രം. 

Aster mims 04/11/2022

സൈലൻ്റ് ഹാർട്ട് അറ്റാക്ക് എങ്ങനെ മനസിലാക്കാം?

ഹൃദയാഘാതത്തിൻ്റെ ഒരു വകഭേദമായ സൈലൻ്റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ (Silent Attack) ബാധിക്കുമ്പോൾ നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ സാധാരണ ലക്ഷണങ്ങളില്ലാതെയാണ് പലപ്പോഴും വരിക. പകരം, ക്ഷീണം, നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ അത്ര അറിയപ്പെടാത്ത ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യും, ഇത് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.

മനുഷ്യശരീരം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് ശരീരതാപനിലയ്ക്ക് വലിയ പങ്കുണ്ട്. കഠിനമായ ചൂട് നിർജലീകരണത്തിനും ഹൃദയത്തിൽ സമ്മർദം വർധിപ്പിക്കുന്നതിനും ഇടയാക്കും. പ്രത്യേകിച്ച് രക്താതിമർദം, പ്രമേഹം തുടങ്ങിയ അടിസ്ഥാന അവസ്ഥകളുള്ള വ്യക്തികൾക്ക്. ഈ സമ്മർദം ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു, പ്രത്യേകിച്ച് ചൂടുകാലത്ത്.

ശരിയായ ജലാംശം, സമീകൃതാഹാരം, ചൂടുകാലത്ത് ഹൃദയധമനികളുടെ ആരോഗ്യം നിലനിർത്താൻ തണുപ്പിനുള്ള മാർഗങ്ങൾ സ്വീകരിക്കൽ എന്നിവയുടെ പ്രാധാന്യം വിദഗ്ധർ ഊന്നിപ്പറയുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള വ്യക്തികൾ കഠിനമായ അധ്വാനം ഒഴിവാക്കാനും വീടിനുള്ളിൽ തന്നെ കഴിയാനും ആവശ്യാനുസരണം മരുന്നുകളുടെ അളവ് ക്രമീകരിക്കാനും നിർദേശിക്കുന്നുമുണ്ട്. സെെലന്റ് ഹാർട്ട് അറ്റാക്കിനു മുമ്പ് ശരീരം നൽകുന്ന ചില സൂചനകൾ.

അമിതമായ വിയർപ്പ്

സാധാരണയിൽ നിന്നും വ്യത്യസ്തമായി, നെഞ്ചെരിച്ചിലിനൊപ്പം ശരീരം അമിതമായി വിയർക്കുന്നുണ്ടെങ്കിൽ, ആ വ്യക്തിക്ക് സൈലൻ്റ് അറ്റാക്കിനുള്ള സാധ്യത കൂടുതലാണെന്നു പറയാം.

ക്ഷീണം

അസാധാരണമായ ക്ഷീണമോ, ബലഹീനതയോ പ്രത്യേകിച്ച് ശാരീരിക പ്രവർത്തനങ്ങളിലേർപ്പെടുമ്പോഴോ, ചൂടുള്ള കാലാവസ്ഥയിലോ അനുഭവപ്പെടുകയാണെങ്കിൽ അവഗണിക്കരുത്.

ശ്വാസതടസം 

വിശ്രമാവസ്ഥയിലോ, കഠിനമല്ലാത്ത ജോലിയിലേർപ്പെടുമ്പോഴോ പോലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. 

തലകറക്കവും നെഞ്ചിലെ അസ്വസ്ഥതയും

ഓക്കാനം, തലകറക്കം, നെഞ്ചിലെ അസ്വസ്ഥത എന്നിവ ഗൗരവമായി കാണണം, കാരണം അവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

രോഗലക്ഷണങ്ങൾ വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടാം.

ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണങ്ങളും, നിശബ്ദ ഹൃദയാഘാതവും തമ്മിൽ വേർതിരിച്ചറിയാൻ ഇസിജിയും രക്തപരിശോധനയും ഉൾപ്പെടെയുള്ള ശരിയായ പരിശോധനയുടെ ഇന്ന് ലഭ്യമാണ്. സങ്കീർണതകൾ തടയുന്നതിനും ഉടനടി ചികിത്സ ഉറപ്പാക്കുന്നതിനും സമയബന്ധിതമായ വൈദ്യസഹായം നിർണായകമാണ്. നിശബ്‌ദ ഹൃദയാഘാതത്തിൻ്റെ മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിയുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്, ആഘാതം ലഘൂകരിക്കാനും ഹൃദയ സംബന്ധമായ ക്ഷേമം ഉറപ്പുവരുത്താനും സഹായിക്കും.  

ലക്ഷണങ്ങൾ അറിഞ്ഞു വയ്ക്കുന്നതിനൊപ്പം തന്നെ, എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ ഡോക്ടറെ സമീപിക്കാൻ മറക്കരുത്. രോഗസംബന്ധമായ സംശയദൂരീകരണത്തിന് ആരോഗ്യ വിദഗ്ധരെ തന്നെ സമീപിക്കാൻ ശ്രദ്ധിക്കണം.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia