ശിവദാസനെ വീണ്ടും പാമ്പു കടിച്ചു; ഇത് 18-ാം തവണ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 22/04/2015) കാക്കിയും തൊപ്പിയും കണ്ടാല്‍ നാട്ടുകാര്‍ വിരളുമെങ്കിലും പാമ്പ് വിരളില്ലെന്ന് ശിവദാസന് ഒരിക്കല്‍ കൂടി മനസിലായി. ബുധനാഴ്ച ശിവദാസനെ വീണ്ടും പാമ്പു കടിച്ചു. അതും 18ാം തവണ. ഇതിന് മുമ്പ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 17 തവണ് ശിവദാസനെ പാമ്പ് കടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കടിച്ചത് ബധനാഴ്ച പോലീസ് സ്‌റ്റേഷനിലുള്ളില്‍ ഫയല്‍ തിരയുന്നതിനിടയില്‍.

രാവിലെ ഒമ്പതു മണിയോടെ അലമാരിയില്‍ നിന്ന് ഫയല്‍ എടുക്കുന്നതിനിടെ ഒളിച്ചിരുന്ന പാമ്പ് പനംകുട്ടി സ്വദേശിയായ എ.എന്‍. ശിവദാസന്റെ കൈയില്‍ കടിക്കുകയായിരുന്നു. ഇത് കണ്ട് പരിഭ്രാന്തിയിലായ പോലീസുകാര്‍ നാലുപാടും ഓടി. പാമ്പ് കടിയേറ്റാല്‍ വേദനയുണ്ടാകുമെന്നല്ലാതെ ശിവദാസന്റെ ശരീരത്തില്‍ വിഷമേല്‍ക്കാറില്ല. അതുകൊണ്ട് ഇതുവരെ വലിയ കുഴപ്പമൊന്നുമുണ്ടായിട്ടില്ല. വളവളപ്പന്‍ പാമ്പാണ് കൂടുതല്‍ തവണയും കടിച്ചിട്ടുള്ളത്.
ശിവദാസനെ വീണ്ടും പാമ്പു കടിച്ചു; ഇത് 18-ാം തവണ

പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നിന്നാണ് കൂടുതല്‍ തവണയും കടിയേറ്റിട്ടുള്ളത്. ശിവദാസന്റെ രക്തത്തിലെ ഹോര്‍മോണുകളുടെ പ്രത്യേകതയാണ് പാമ്പുകളെ ആകര്‍ഷിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അടിമാലി വാളറ പത്താം മൈലിലുള്ള നാട്ടുചികിത്സാ വൈദ്യന്റെ അടുത്താണ് സ്ഥിരമായി ശിവദാസന്‍ ചികിത്സ തേടുന്നത്. ഇതുവരെയും ഒരു പാമ്പിനെയും ശിവദാസന്‍ കൊന്നിട്ടില്ല. എന്നിട്ടും സര്‍പ്പദോഷമാണെന്നും ചിലര്‍ പറയുന്നുണ്ട്. വിശ്വാസിയായ ശിവദാസന്‍ മണ്ണാര്‍ശാല ഉള്‍പ്പെടെയുള്ള നാഗക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയെങ്കിലും പാമ്പ് ശിവദാസനെ വിടുന്ന മട്ടില്ല.

Keywords : Idukki, Kerala, Snake, Health, Shivadasan. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia