ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 16\06\2016) കേരളത്തെ ഞെട്ടിച്ച ശെഫീഖ് കേസിന്റെ കുറ്റപത്രം അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അച്ഛനും രണ്ടാനമ്മയും കൂടി അഞ്ചുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കേസില്‍ ഉപ്പുതറ ചപ്പാത്ത് സ്വദേശികളും കുമളിയിലെ വാടകവീട്ടില്‍ താമസിച്ച് വരുകയും ചെയ്തിരുന്ന ശെരീഫ് (29), അനീഷ(26) എന്നിവരാണ് പ്രതികള്‍. ഇരുവര്‍ക്കുമെതിരെ കൊലപാതകശ്രമം, മരണഭയം ഉളവാക്കുന്ന രീതിയില്‍ മുറിവേല്‍പ്പിക്കുക,കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നിങ്ങനെ പത്ത് വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2013 ജൂലൈ 15നാണ് കേസിനാസ്പദ സംഭവം നടന്നത്.
രണ്ടാം പ്രതി ശെരീഫിന്റെ ആദ്യ ഭാര്യയിലെ കുട്ടിയാണ് ശെഫീഖ്്. ശെഫീഖിനെ എങ്ങനെയും ഒഴിവാക്കുന്നതിനായി അനീഷ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുക പതിവായിരുന്നു. ഈ ക്രൂരതകള്‍ക്ക് ശെരീഫ് ഒത്താശ ചെയ്തു. 2013 ജൂലൈ 15ന് ശെഫീഖിനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന തലയ്ക്ക് മാരകമായി മുറിവേല്‍പ്പിച്ചു.ശരീരത്തിന്റെ പലഭാഗങ്ങളും പൊള്ളിച്ചു. കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. ആശുപത്രിയിലാക്കി.കുട്ടി വീണ് പരിക്കേറ്റതാണ് എന്നതരത്തിലാണ് മാതാപിതാക്കള്‍ പ്രചരണം നടത്തിയത്. നാട്ടുകാരുടെ ഇടപെടലാണ് കേരളീയരുടെ മന:സാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതയുടെ ചുരുളഴിച്ചത്.
അന്നത്തെ കുമളി സി.ഐ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി. പിന്നേറ്റ് തന്നെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. തലച്ചോറിനേറ്റ ക്ഷതം മൂലം കുഞ്ഞിന്റെ സംസാരശേഷി പൂര്‍ണമായും ഇല്ലാതായി. സംസ്ഥാന സര്‍ക്കാരും സന്നദ്ധസംഘടനകളും നാട്ടുകാരും സഹായമെത്തിച്ചതോടെ ശെഫീഖിന് വെല്ലൂരില്‍ തുടര്‍ ചികിത്സയ്ക്ക് കളമൊരുങ്ങി. ഒരു വര്‍ഷത്തെ ചികിത്സയ്ക്ക ശേഷമാണ് കുട്ടി നേരിയ തോതില്‍ സംസാരിക്കാന്‍ തുടങ്ങിയത്. ശെഫീഖിന്റെ തുടര്‍ചികിത്സ തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തിരിക്കുകയാണ്.
കേസില്‍ 25 സാക്ഷികളുണ്ട്. അടുത്ത ആഴ്ച പീരുമേട് കോടതിയില്‍ കുറ്റപത്രം നല്‍കുമെന്ന് കുമളി സി.ഐ അര്‍ഷാദ് അറിയിച്ചു. ശെഫീഖിന്റെ മൊഴി ലഭിക്കുമോയെന്ന് അറിയുന്നതിനായി കാത്ത് നിന്നതിനാലാണ് കുറ്റപത്രം വൈകാന്‍ കാരണമായത്. ഇപ്പോഴും കുട്ടിക്ക് പൂര്‍ണമായും സംസാര ശേഷി വിണ്ടെടുക്കാനായിട്ടില്ല. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. ജോര്‍ജ് തര്യനാണ് ശെഫീഖിനെ ചികിത്സിക്കുന്നത്.
Keywords : Boy, Treatment, Health, Attack, Police, Case, Family, Kerala, Idukki.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.