ആര്‍ സി സി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി എസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.01.2017) റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. നിരാലംബരായ ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് ബദലായി ജീവന്‍ നിലനിര്‍ത്താനുള്ള ആശ്രയം എന്ന നിലയില്‍ ആര്‍ സി സിക്ക് നമ്മുടെ ആരോഗ്യസുരക്ഷാ രംഗത്ത് വലിയ പ്രാധാന്യമുണ്ട്. ഇവിടെ ഒരു പതിറ്റാണ്ടിലധികമായി സേവനരംഗത്തുള്ള ഡോക്ടര്‍മാരാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്.

ആര്‍ സി സി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വി എസ്


സ്വകാര്യ ആശുപത്രികളെല്ലാം ഓങ്കോളജി വിഭാഗം ആരംഭിക്കുകയും സര്‍ക്കാര്‍ ഡോക്ടര്‍മാരെ വലവീശിപ്പിടിക്കാന്‍ നോക്കുകയും ചെയ്യുമ്പോള്‍, അവരുടെ പ്രലോഭനങ്ങളെ അതിജീവിച്ച് സര്‍ക്കാര്‍ മേഖലയില്‍ സേവനം നല്‍കുന്ന ഈ ഡോക്ടര്‍മാരെ പുകച്ച് പുറത്തുചാടിക്കുന്ന നടപടിയാണ് കുറെ നാളുകളായി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. സാമ്പത്തികമായി ഒരിക്കലും പ്രായോഗികമല്ല എന്ന് സംസ്ഥാന ധനകാര്യവകുപ്പ് എഴുതിത്തള്ളിയ ഒരു പെന്‍ഷന്‍ സ്‌കീം അടിച്ചേല്‍പ്പിക്കാന്‍ നീക്കം നടത്തിക്കൊണ്ടാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആശുപത്രിയെയും രോഗികളെയും ദുരിതത്തിലാക്കുന്ന ഈ നടപടി സര്‍ക്കാര്‍ പരിശോധിക്കുകയും പരിഹാരം കാണുകയും വേണമന്ന് വി എസ് പറഞ്ഞു.

Keywords : V.S Achuthanandan, Health, Hospital, Doctor, Government, Kerala, RCC Doctors Strike, RCC Strike: Statement of VS Achuthanandan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia