സംസ്ഥാനത്ത് ആദ്യമായി ലേക്ക്‌ഷോറില്‍ അസ്ഥിയിലെ അര്‍ബുദം റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ വഴി നീക്കംചെയ്തു
Jun 26, 2015, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 26.06.2015) ശസ്ത്രക്രിയ കൂടാതെ സംസ്ഥാനത്ത് ആദ്യമായി ലേക്ക്‌ഷോറില്‍ അസ്ഥിയിലെ അര്‍ബുദം റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ വഴി നീക്കംചെയ്തതായി ലേക്ക്‌ഷോര്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. കണങ്കാലില്‍ അതീവ വേദനമൂലം ആറുമാസത്തിലധികം ബുദ്ധിമുട്ടിയിരുന്ന ഒമാന്‍കാരനായ 26 വയസുള്ള യുവാവിന്റെ കണങ്കാലിലെ അര്‍ബുദ മുഴയാണ് ഇപ്രകാരം കരിച്ചുമാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ഫൂട്ട് ആന്‍ഡ് ആങ്കിള്‍ സര്‍ജന്‍ ഡോ. രാജേഷ് സൈമണ്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. രാജേഷ് ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. ഒട്ടേറെ ആശുപത്രികളില്‍ കയറിയിറങ്ങിയ ശേഷമാണ് ഈ യുവാവ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സതേടി എത്തിയത്. ഇവിടെവച്ചാണ് ഇയാളുടെ കണങ്കാലിലെ ഓസ്റ്റിയോഡ് ഓസ്റ്റിയോമ എന്ന അര്‍ബുദം കണ്ടെത്തിയത്.
സാധാരണഗതിയില്‍ ഇതിന് ഗുരുതരശസ്ത്രക്രിയയും ദീര്‍ഘകാല വിശ്രമമവുമാണ് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ലേക്ക്‌ഷോറില്‍ സിടി സ്‌ക്കാനിന്റെ സഹായത്തോടെ റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ വഴി നീക്കംചെയ്യുകയായിരുന്നു. അതേദിവസംതന്നെ രോഗിക്ക് നടക്കാനും കഴിഞ്ഞു. ഇത്തരത്തിലുള്ള 98 ശതമാനം മുഴകളും റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ വഴി നീക്കം ചെയ്യാനാവുമെന്ന് ഡോ. രാജേഷ് ആന്റണി പറഞ്ഞു. ഒമാനി സ്വദേശി പിറ്റേദിവസംതന്നെ ആശുപത്രി വിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തമാസം ഫുട്‌ബോള്‍ ടീമില്‍ വീണ്ടും കയറാനുള്ള തീരുമാനത്തിലാണ് ഈ ഒമാന്‍കാരന്‍.

Keywords : Kochi, Health, Hospital, Oman, Treatment, Doctor, Kerala, Lakeshore hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.