കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരുടെ ക്വാറന്റീന്‍ കാലയളവ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ പ്രതിഷേധം
Jun 8, 2020, 15:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.06.2020) കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരുടെ ക്വാറന്റീന്‍ കാലയളവ് വെട്ടിക്കുറച്ചു. പതിനാലു ദിവസം ക്വാറന്റീന്‍ എടുത്തു കളഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ രംഗത്ത്. സി പി എം അനുകൂല സംഘടനയായ കെ ജിഎന്‍എയും, പ്രതിപക്ഷ സംഘടനയായ കെജിഎംയുവും ആശുപത്രി വളപ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
നേരത്തെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പത്തു ദിവസത്തെ ജോലിക്ക് ശേഷം പതിനാലു ദിവസം ക്വാറന്റീന്‍ അനുവദിച്ചിരുന്നു. എന്നാല്‍ പതിനാലു ദിവസം ക്വാറന്റീന്‍ എടുത്തു കളഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉത്തരവിറക്കിയതിനു പിന്നാലെയാണ് നേഴ്‌സുമാര്‍ പ്രതിഷേധിച്ചത്. ജീവനക്കാരുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെയുള്ള നടപടികളാണ് ആശുപത്രി അധികൃതരില്‍ നിന്നുണ്ടാകുന്നതെന്നാണ് സംഘടനകളുടെ ആരോപണം. അതേസമയം ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് ഉത്തരവ് ഇറക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയത്.
Keywords: Thiruvananthapuram, News, Kerala, Nurses, Nurses Strike, Protest, COVID-19, hospital, Medical College, Health, Quarantine period: Nurses protest in Thiruvananthapuram Medical College

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.