മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചു; ആദിവാസികള്‍ മെഡിക്കല്‍ ഓഫിസറെ തടഞ്ഞുവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com 11/05/2015) മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ച മെഡിക്കല്‍ ഓഫിസറെ ആദിവാസികള്‍ തടഞ്ഞുവച്ചു.അസ്വാഭാവികമായി മരിച്ച ആദിവാസികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനാണ് ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ മെഡിക്കല്‍ ഓഫിസര്‍ വിസമ്മതിച്ചത്.

ഇതില്‍ പ്രകോപിതരായ ആദിവാസികള്‍ ഒരു മണിക്കൂര്‍ ഡോക്ടറെ തടഞ്ഞുവച്ചു. പ്ലാവിന്റെ ശിഖരം മുറിക്കവെ വൈദ്യുതാഘാതമേറ്റ് മരിച്ച കണ്ണംപടി വാക്കത്തി ഈറ്റയ്ക്കല്‍ രാജു(58), മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണംപടി പോത്തുകുളത്ത് ബാലകൃഷ്ണന്‍ (90) എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം.

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വിസമ്മതിച്ചു; ആദിവാസികള്‍ മെഡിക്കല്‍ ഓഫിസറെ തടഞ്ഞുവച്ചുതിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും അടക്കം പരാതിയില്ലെന്ന് അറിയിച്ചെങ്കിലും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍ വിസമ്മതിച്ചതാണ് ആദിവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഡോക്ടറെ തടഞ്ഞുവച്ചതറിഞ്ഞ് എസ്.ഐ: പി. ടൈറ്റസിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മെഡിക്കല്‍ ഓഫീസര്‍ കര്‍ക്കശ നിലപാട് തുടര്‍ന്നതോടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

രണ്ട് ആദിവാസി കുടുംബങ്ങളും നിര്‍ധനരായതിനാല്‍ നാട്ടുകാരില്‍ നിന്ന് പണം പിരിച്ചെടുത്താണ് മൃതദേഹങ്ങള്‍ കോട്ടയത്തിനു കൊണ്ടുപോയത്. ആശുപത്രിയില്‍ നാലു ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഒരാള്‍ ട്രെയിനിങിലും മറ്റൊരാള്‍ പനി മൂലം അവധിയിലുമായിരുന്നു.

Keywords : Dead Body, Tribal Women, Media, Officer, Health, Kerala, Idukki. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia