Hydration | വെള്ളം ഇങ്ങനെ കുടിക്കല്ലേ! ആരോഗ്യം മോശമാക്കും; ശരിയായ രീതികൾ ഇതാ 

 
Hydration

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത്, ഭക്ഷണസമയത്ത് വെള്ളം കുടിക്കുന്നത്, തണുത്ത വെള്ളം കുടിക്കുന്നത് എന്നിവ ഒഴിവാക്കുക.

ന്യൂഡൽഹി: (KVARTHA) വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യാവശ്യമാണെന്നത് നമുക്കറിയാവുന്ന കാര്യമാണ്. ജീവന്റെ നിലനിൽപ്പിന് തന്നെ വെള്ളം അനിവാര്യമാണ്. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ നിർജ്ജലീകരണം പോലുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.  ദിവസം എട്ട് ലിറ്റർ വെള്ളം കുടിക്കണമെന്നാണ് പറയാറുള്ളത്. എന്നിരുന്നാലും ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടും. വെള്ളം കുടിക്കുന്നതിനും അതിന്റേതായ ശരിയായ രീതികളുണ്ട്. തോന്നിയ പോലെ വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ല.. 

Aster mims 04/11/2022

വെള്ളം കുടിക്കുന്ന തെറ്റായ രീതികൾ

* ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത്

സാധാരണ കുപ്പിയിലോ ഗ്ലാസിലോ വെള്ളം കുടിക്കുമ്പോൾ പലരും ഒറ്റയടിക്ക് വെള്ളം കുടിക്കുന്ന ശീലമുണ്ട്. എന്നാൽ ഇത് തെറ്റായ രീതിയാണ്. വെള്ളം കുറച്ചു കുറച്ചായി കുടിക്കുക. ശ്വാസം വിടാതെ ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത് ആരോഗ്യകരമല്ല. നമ്മുടെ വയറിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. വയറിനുള്ളിലെ അസിഡിറ്റിയെ നിർവീര്യമാക്കുന്നത്‌ തുപ്പലാണ്. എന്നാൽ തുപ്പലുമായി ഈ പ്രക്രിയ നടക്കാൻ വേഗത്തിൽ വെള്ളം കുടിക്കുമ്പോൾ സാധിക്കുന്നില്ല. ഈ ശീലം വയറിനുള്ളിൽ അസിഡിറ്റി ഉണ്ടാക്കുകയും ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും

* ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത് 

ഭക്ഷണം കഴിക്കുമ്പോൾ അല്ലെങ്കിൽ ഭക്ഷണം കഴിച്ചയുടൻ തന്നെ വെള്ളം കുടിക്കാറുണ്ടോ? ഉണ്ടെങ്കിൽ രണ്ടും ആരോഗ്യകരമല്ല. പ്രത്യേകിച്ച് കുട്ടികൾക്ക് ഇത്തരം ശീലങ്ങൾ നല്ലതല്ല. ദഹനത്തെ ബാധിച്ചേക്കാം. നെഞ്ചിരിച്ചില്‍ ഉണ്ടാക്കിയേക്കാം. അസിഡിറ്റി പോലെയുള്ള പ്രശ്നനങ്ങൾക്കും കാരണമാകും. ഭക്ഷണത്തിന് കുറച്ചു സമയം മുമ്പ് മാത്രം വെള്ളം കുടിക്കുക. ഭക്ഷണം കഴിഞ്ഞ ഉടനെ വെള്ളം കുടിക്കാതെ കുറച്ചധികം സമയം കഴിഞ്ഞു വെള്ളം കുടിക്കുക.

* തണുത്ത വെള്ളം കുടിക്കുന്നത് 

തണുത്ത വെള്ളം ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പക്ഷേ തണുത്ത വെള്ളം അത്ര ആരോഗ്യകരമല്ല. തണുത്ത വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിച്ചേക്കാം എന്ന് ചില ആയുർ വേദങ്ങൾ പറയുന്നുണ്ട്. ​ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും ഇത് കാരണമാകാറുണ്ട്. തണുത്ത വെള്ളം കുടിക്കുമ്പോൾ കൂടുതൽ ഊർജം  ആവശ്യമായി വരുന്നു. ഇത് മൂലം പിന്നീട് കഴിക്കുന്ന ഭക്ഷണം ദഹിക്കാൻ പ്രയാസമാകുന്നു. ചെറുചൂട് വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. മഴക്കാലത്ത് അടക്കം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക, പ്രത്യേകിച്ച് കുട്ടികൾക് തണുത്ത വെള്ളം കൊടുക്കരുത്. ഈർപ്പമുള്ള സാഹചര്യമായതിനാൽ പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

* നടക്കുമ്പോൾ വെള്ളം കുടിക്കുന്നത്

നടന്ന് കൊണ്ടോ ഓടി കൊണ്ടോ വെള്ളം കുടിക്കുന്നവരുണ്ടോ? അതും ആരോഗ്യകരമായ ശീലമല്ല. ഇത്തരം സാഹചര്യത്തിൽ നേരിട്ട് കുടലിലേക്ക് വെള്ളം പോകുകയും ആവശ്യമായ പോഷകങ്ങളും വെള്ളവും ആഗിരണം ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത്:

* ദാഹം തോന്നുന്നതിന് മുമ്പേ: ദാഹം തോന്നുമ്പോൾ ശരീരം ഇതിനകം നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു എന്നതിന്റെ സൂചനയാണ്. അതിനാൽ ദാഹം തോന്നുന്നതിന് മുമ്പേ ചെറിയ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്.

* ഭക്ഷണത്തിന് മുമ്പ് അല്ലെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞ്: ഭക്ഷണത്തിന് മുമ്പ് അല്ലെങ്കിൽ ഒരു മണിക്കൂർ കഴിഞ്ഞ് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും.

* ചെറുചൂടുള്ള വെള്ളം: ചെറുചൂടുള്ള വെള്ളം ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്നതാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും ശരീര താപനില നിയന്ത്രിക്കുകയും ചെയ്യും.

വെള്ളം കുടിക്കുന്നത് എത്രത്തോളം പ്രധാനമാണോ അത്രത്തോളം അത് ശരിയായ രീതിയിൽ കുടിക്കുന്നതും പ്രധാനമാണ്. മുകളിൽ പറഞ്ഞ തെറ്റായ രീതികൾ ഒഴിവാക്കി ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia