Pranayama | ഓര്‍മയും ഏകാഗ്രതയും വീണ്ടെടുക്കാം; ശരീരത്തിന് ഓജസും തേജസും ലഭിക്കും, പ്രാണായാമം ചെയ്യുക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) തിരക്കേറിയ ജിവിതത്തിനിടെ ഓര്‍മകുറവും ദുര്‍മ്മേദസും ഏകാഗ്രതക്കുറവും പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. നമ്മുടെ ആരോഗ്യത്തിനായി ദിവസവും കുറച്ചുസമയം മാറ്റിവെയ്ക്കുമെങ്കില്‍ ഇതിനെല്ലാം പരിഹാരം കാണാം. ദിവസവും പ്രാണായാമം ശീലിക്കുന്നൊരാളെ ഇവയൊന്നും ഇലട്ടുകയില്ലെന്ന് മാത്രമല്ല ശരീരത്തിന് ഓജസും തേജസും ലഭിക്കും. ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ധിക്കും. മനസിന് ശാന്തിയും സമാധാവും ഉണ്ടാകും.
Aster mims 04/11/2022

നിയന്ത്രിതമായ ശ്വാസോച്ഛ്വാസമാണ് 'പ്രാണായാമം' എന്നാണ് യോഗ ശാസ്ത്രത്തില്‍ പ്രാണായാമത്തെ നിര്‍വചിച്ചിരിക്കുന്നത്. മനസാകുന്ന മദയാനയെ നിയന്ത്രിച്ച് നേര്‍വഴിക്ക് നടത്തുന്നതിനുളള തോട്ടിയാണ് പ്രാണായാമം. യോഗ ശാസ്ത്രത്തില്‍ 'ശ്വാസ'ത്തിന് പ്രാണന്‍ എന്നാണ് പറയുന്നത്. പ്രാണനെ ആയാമം ചെയ്യുക, അല്ലെങ്കില്‍ നിയന്ത്രിക്കുക. ഇതാണ് പ്രാണായാമം കൊണ്ട് അര്‍ഥമാക്കുന്നത്.

Pranayama | ഓര്‍മയും ഏകാഗ്രതയും വീണ്ടെടുക്കാം; ശരീരത്തിന് ഓജസും തേജസും ലഭിക്കും, പ്രാണായാമം ചെയ്യുക

ദീര്‍ഘമായും നിയന്ത്രിതമായും നാം ശ്വാസം എടുക്കുമ്പോള്‍ സ്വാഭാവികമായി ഉള്‍ക്കൊള്ളാറുള്ള ശ്വാസത്തിന്റെ പത്തിരട്ടി ശ്വാസമാണ് അകത്തേക്ക് കയറുന്നത്. അതായത് പത്തിരട്ടി പ്രാണശക്തിയും, പത്തിരട്ടി ഓക്‌സിജനും സ്വാംശീകരിക്കുന്നു എന്നര്‍ഥം. അതോടൊപ്പം പത്തിരട്ടി കാര്‍ബണ്‍ഡൈ ഒക്‌സൈഡ് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ആയുരാരോഗ്യത്തിന് നിദാനമായിരിക്കുന്നത് രക്തശുദ്ധിയും പ്രാണശക്തിയുമാണ്. ഇതു രണ്ടും അല്‍പസമയം കൊണ്ട് സമ്പാദിക്കാന്‍ സാധിക്കുന്നുവെന്നാണ് പ്രാണായാമത്തിന്റെ ഒരു പ്രത്യേകത. നിഷ്ഠയോടുകൂടി പതിവായി പ്രാണായാമം ചെയ്യുന്നവര്‍ക്ക് ഏതുപരിതസ്ഥിതിയിലും മനസിന്റെ സമനിലതെറ്റാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന് യോഗയില്‍ പറയുന്നു. വെറും വയറോടുകൂടിയാണ് പ്രാണായാമം ചെയ്യേണ്ടത്.

പ്രയോജനം

1. ശരീരത്തിന് ഓജസും തേജസും ലഭിക്കുന്നു, ദുര്‍മ്മേദസ്സുകള്‍ അപ്രത്യക്ഷമാകുന്നു.
2. പ്രാണായാമം അനുഷ്ഠിക്കുന്നവര്‍ ദീര്‍ഘായുസുള്ളവരായിത്തീരും.
3. ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ധിക്കും.
4. മനസിന് ശാന്തിയും സമാധാവും ലഭിക്കുന്നു.
5. നെര്‍വ്‌സ് സിസ്റ്റം ശക്തമായിത്തീരുന്നു.
6. ആത്മീയമായ കാര്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ പ്രാണായാമം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ സ്പിരിച്യുല്‍ പവര്‍ വര്‍ധിച്ചുകൊണ്ടിരിക്കും.

കടപ്പാട്: വികാസ് പീഡിയ

Keywords:  Thiruvananthapuram, News, Kerala, Yoga, Health, Health & Fitness, Health and Fitness, Importance of pranayama.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia