ആസ്റ്റര്‍ മെഡ്‌സിറ്റി പൊളിച്ചു നീക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

  • പരാതിക്കാരന്റേത് ദുഷ്ടലാക്ക് 

ന്യൂഡല്‍ഹി: (www.kvartha.com 11/05/2015) കൊച്ചി ചേരാനെല്ലൂരിലെ ആസ്റ്റര്‍ മെഡ്‌സിറ്റി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പൊതുജനങ്ങള്‍ക്കു ഗുണം ചെയ്യുന്ന ആശുപത്രിക്കു എല്ലാ വിധ അനുമതികളുമുണ്ടെന്നു ഹരജി തള്ളി ജസ്റ്റിസുമാരായ എം.വൈ ഇഖ്ബാല്‍, അമിതാവ് റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ബഞ്ച് പറഞ്ഞു.
കോടിക്കണക്കിന് രൂപയാണ് ആശുപത്രിക്കായി ചെലവഴിച്ചിരിക്കുന്നത്. ആശുപത്രി നിര്‍മാണം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞാണ് പരാതിക്കാരനായ ആന്റണി ജയന്‍ ഹരജി സമര്‍പ്പിക്കുന്നത്. എന്തു പൊതുതാല്‍പര്യത്തെ കുറിച്ചാണ് ഹരജിക്കാരന്‍ പറയുന്നത്. ഈ ഹരജിയില്‍ എന്തു പൊതുതാല്‍പര്യമാണുള്ളത്. ഹരജിക്കു പിന്നില്‍ മറ്റെന്തോ താല്‍പര്യം ഉണ്ടെന്നാണ് തോന്നുന്നത്. പൊതുജനങ്ങള്‍ക്കു ഗുണകരമായ എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കില്‍ പരാതിക്കാരന്‍ മറ്റെന്തെങ്കിലും സാമൂഹിക പ്രവര്‍ത്തനം നടത്തണമെന്നും സുപ്രീംകോടതി പറഞ്ഞു.

2010 സപ്തംബറിലാണ് ആശുപത്രി നിര്‍മിക്കാന്‍ വേണ്ട അനുമതിക്കായി പഞ്ചായത്തിന് അപേക്ഷ നല്‍കിയതെന്ന് ആശുപത്രിക്കു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാനും അഡ്വ. ഗോപിനാഥ് മേനോനും ചൂണ്ടിക്കാട്ടി. 2011 മെയില്‍ പഞ്ചായത്ത് എല്ലാ അനുമതികളും നല്‍കി. സി.ആര്‍.ഇസഡ് അനുമതിയും ലഭിച്ചു. കൂടാതെ പഞ്ചായത്ത് സബ്കമ്മിറ്റിയും ആശുപത്രിക്കു അനുകൂലമായ നിലപാട് എടുത്തു. കൊച്ചി കോര്‍പറേഷന്‍ മാലിന്യം തള്ളിയിരുന്ന സ്ഥലത്താണ് ആശുപത്രി വന്നിരിക്കുന്നതെന്നു സബ്കമ്മിറ്റിയുടെ റിപോര്‍ട്ട് പറയുന്നു. അവിടെ നെല്‍കൃഷിയില്ല. മാലിന്യം തള്ളുന്നത് തുടര്‍ന്നാല്‍ വന്‍പരിസ്ഥിതി മലിനീകരണം ഉണ്ടാകുമെന്നും സബ് കമ്മിറ്റി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായി അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

എല്ലാ അനുമതികളും ലഭിച്ചതിനാല്‍ 2013 ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തായിക്കിയിരുന്നു. 2014 ഫെബ്രുവരിയില്‍ സോഫ്റ്റ് ഓപ്പനിങ്ങും നടത്തി. പരാതിക്കാരനെതിരെ ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഒമ്പത് ക്രിമിനല്‍ കേസുകളുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മണല്‍ കടത്ത്, കൊലപാതക ശ്രമം തുടങ്ങിയ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെയുള്ളത്. പഞ്ചായത്തിലെ ദാരിദ്ര്യ രേഖക്കു കീഴിലുള്ള 2500 കുടുംബങ്ങള്‍ക്കു ആരോഗ്യ ഇന്‍ഷുറന്‍സു നല്‍കുന്നതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അനുമതികളുടെ രേഖകളെല്ലാം പരിശോധിച്ചാണ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചത്.
ആസ്റ്റര്‍ മെഡ്‌സിറ്റി പൊളിച്ചു നീക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

Keywords :  Kochi, Health, Supreme Court of India, Hospital, Kerala, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia