Successful Surgery | കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയയിലൂടെ 5 വയസുകാരിയുടെ മൂക്കില്‍ നിന്നും പെന്‍സില്‍ പുറത്തെടുത്തു

 
Pencil Removed from Child's Nose in Rare Surgery at Kannur Medical College

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 4 സെന്റിമീറ്റര്‍ നീളവും കട്ടി കൂടിയതുമായിരുന്നു പെന്‍സില്‍.
● നാസല്‍ എന്റോസ്‌കോപി-ഉപകരണത്തിന്റെ സഹായം.
● ഇതര ആശുപത്രികളിലെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
● ചികിത്സയ്ക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി.

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയയിലൂടെ (Surgery) അഞ്ചുവയസുകാരിയുടെ മൂക്കില്‍ നിന്ന് പെന്‍സില്‍ പുറത്തെടുത്തു. മുരിക്കല്‍ കൊയപ്ര പ്രദേശത്തു നിന്നുവന്ന കുട്ടിയുടെ മൂക്കില്‍ അബദ്ധത്തില്‍ തറച്ചു കയറിയ വലിയ പെന്‍സിലാണ് പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.

Aster mims 04/11/2022

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ അത്യാഹിതവിഭാഗത്തില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ പരിശോധന നടത്തിയപ്പോഴാണ് സാധാരണ സംഭവിക്കാറുള്ളത് പോലെ പുറത്തേയ്ക്ക് കാണാവുന്ന ഭാഗത്തായിരുന്നില്ല പെന്‍സില്‍. മൂക്കിനുള്ളിലേക്ക് പിന്‍വശത്തേക്ക് കയറിപ്പോയ നിലയില്‍ ആണ് കണ്ടത്തിയത്. ഇഎന്‍ടി വിഭാഗം എന്റോസ്‌കോപി പ്രൊസീജിയര്‍ വിഭാഗത്തിലെ വിദഗ്ധ പരിശോധനയെ തുടര്‍ന്ന് പെന്‍സില്‍ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കുകയും നൂതനമായ നാസല്‍ എന്റോസ്‌കോപി-ഉപകരണത്തിന്റെ സഹായത്തോടെ ഏകദേശം 4 സെന്റിമീറ്റര്‍ നീളവും കട്ടി കൂടിയതുമായ പെന്‍സില്‍ പുറത്തെടുക്കുകയും ചെയ്തു.

ഇതര ആശുപത്രികളില്‍ നിന്ന് പെന്‍സില്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ വേദന കൊണ്ട് പുളയുന്ന കുട്ടിയെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇഎന്‍ടി വിഭാഗം മേധാവി ഡോ: ആര്‍ ദീപ, ഡ്യൂടി മെഡികല്‍ ഓഫീസര്‍ ഡോ: കരിഷ്, ഡ്യൂടി പി ജി ഡോ: യശ സ്വി കൃഷ്ണ എന്നിവരായിരുന്നു എന്റോസ്‌കോപി ചെയ്ത സംഘത്തിലുണ്ടായിരുന്നത്. ചികിത്സയ്ക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി.

#medicalmiracle #surgery #nose #pencil #child #Kannur #Kerala #health

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia