കോചുകളില്‍ ഓസോണ്‍ അധിഷ്ഠിത ശുചീകരണം ഏര്‍പടുത്തുന്ന രാജ്യത്തെ ആദ്യത്തെ മാസ് ട്രാന്‍സ്‌പോര്‍ടറായി മാറി ഈ മെട്രോ; 'വായുവില്‍ നിന്നും ഉപരിതലത്തില്‍ നിന്നുമുള്ള 99 ശതമാനം രോഗാണുക്കളെയും നിര്‍വീര്യമാക്കുന്നു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 16.02.2022) ട്രെയിന്‍ കോചുകളില്‍ ഓസോണ്‍ അധിഷ്ഠിത ശുചീകരണം ഏര്‍പടുത്തുന്ന രാജ്യത്തെ ആദ്യത്തെ മാസ് ട്രാന്‍സ്‌പോര്‍ടറായി ഹൈദരാബാദ് മെട്രോ മാറി. ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള ശുചീകരണം തുടങ്ങിയത്. കോവിഡ് മഹാമാരി സമയത്ത് യാത്രക്കാര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് അനുസരിച്ച് കോചുകള്‍ അണുവിമുക്തമാക്കുന്നതിന് മൂന്ന് പോര്‍ടബിള്‍ ഓസികെയര്‍ മൊബിസോണ്‍ യൂണിറ്റുകള്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

'ഹൈദരാബാദ് മെട്രോ റെയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ മെട്രോ കോച്ചുകളില്‍ ഓസികെയര്‍ മൊബിസോണ്‍ (Ozycare Mobizone) ഉപകരണങ്ങളുടെ കര്‍ശനമായ പരിശോധന നടത്തിയിരുന്നു, അതിനെ തുടര്‍ന്ന് എന്‍എബിഎല്‍ (NABL) അംഗീകൃത ലാബ് സാനിറ്റൈസേഷന്റെ ഫലപ്രാപ്തി പരിശോധിച്ചു. വായുവില്‍ നിന്നും ഉപരിതലത്തില്‍ നിന്നുമുള്ള 99 ശതമാനം രോഗാണുക്കളെയും നിര്‍വീര്യമാക്കുന്നതായി ബോധ്യപ്പെട്ടെന്ന് അധികൃര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

കോചുകളില്‍ ഓസോണ്‍ അധിഷ്ഠിത ശുചീകരണം ഏര്‍പടുത്തുന്ന രാജ്യത്തെ ആദ്യത്തെ മാസ് ട്രാന്‍സ്‌പോര്‍ടറായി മാറി ഈ മെട്രോ; 'വായുവില്‍ നിന്നും ഉപരിതലത്തില്‍ നിന്നുമുള്ള 99 ശതമാനം രോഗാണുക്കളെയും നിര്‍വീര്യമാക്കുന്നു'

പൂര്‍ണമായി അണുവിമുക്തമാക്കിയ യാത്രാനുഭവത്തിനായി ഞങ്ങള്‍ മൂന്ന് മികച്ച ഓസികെയര്‍ മൊബിസോണ്‍ ഉപകരണങ്ങള്‍ അവതരിപ്പിച്ചതായി എല്‍ആന്‍ഡ് ടിഎംആര്‍എച്എല്‍ എംഡി കെ വി ബി റെഡി പറഞ്ഞു.

Keywords:  Hyderabad, News, National, Metro, COVID-19, Health, Ozone units to sanitise Hyderabad Metro.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia