SWISS-TOWER 24/07/2023

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മുതിര്‍ന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍; നിരവധി ചികിത്സാ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 02.03.2021) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മുതിര്‍ന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ചൊവ്വാഴ്ച ആരംഭിച്ചു. ആദ്യ ദിവസം തന്നെ 300 പേരാണ് കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചത്. കേരളത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ് ഇത് എന്ന് ആസ്റ്റര്‍ മിംസ് അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള സര്‍കാര്‍ സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ച് പരമാവധി പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ആസ്റ്റര്‍ മിംസില്‍ ലഭ്യമാക്കിയിട്ടുണ്ട്.  
Aster mims 04/11/2022

പോര്‍ടില്‍ രജിസ്റ്റര്‍ ചെയ്ത് ആസ്റ്റര്‍ മിംസ് സെന്ററായി തിരഞ്ഞെടുക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലെ പ്രത്യേക സാഹചര്യത്തില്‍ നിരവധി ചികിത്സാ ആനുകൂല്യങ്ങളും ആസ്റ്റര്‍ മിംസ് പ്രഖ്യാപിച്ചു. ഒ പി ലാബ് കണ്‍സല്‍ടേഷന്‍ ആവശ്യമായി വരുന്ന മുതര്‍ന്ന പൗരന്മാര്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടും, റേഡിയോളജി പരിശോധനകള്‍ക്ക് 15 ശതമാനം ഇളവും അഡ്മിഷന്‍ ആവശ്യമായി വരുന്ന കോവിഡ് വാക്സിന്‍ സ്വീകരിച്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് 10 ശതമാനം ഇളവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കൂടാതെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ ആന്റിബോഡി പ്രവര്‍ത്തന ക്ഷമമായിട്ടുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനയും പോസ്റ്റ് കോവിഡ് ഡിസീസ് ലക്ഷണമുള്ളവര്‍ക്ക് വീട്ടിലെത്തിയുള്ള സൗജന്യ ചികിത്സയും ആസ്റ്റര്‍ മിംസ് ലഭ്യമാക്കുന്നുണ്ട്. കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നത് മൂലം ഇതുവരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ആസ്റ്റര്‍ മിംസില്‍ റിപോര്‍ട് ചെയ്തിട്ടില്ല. അതിനാല്‍ വാക്സിന്‍ സുരക്ഷിതമാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത് എന്നും ആസ്റ്റര്‍ മിംസ് അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മുതിര്‍ന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍; നിരവധി ചികിത്സാ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു



Keywords:  Kozhikode, News, Kerala, Health, vaccine, hospital, Treatment, Other medical benefits besides Covid vaccination for elders at Kozhikode Aster MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia