കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ഒ പി ചികിത്സ ഭാഗികമാക്കി: ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു
Jul 27, 2020, 12:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 27.07.2020) പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി വഷളാകുന്നു. ഇതുവരെ ഇവിടെ 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതര രോഗങ്ങള്‍ക്ക് ചികിത്സയ്ക്കെത്തിയ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. നിലവില്‍ 140ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലാണ്. ഇവരില്‍ മിക്കവരിലും രോഗലക്ഷണമില്ല. അതേസമയം പ്രതിസന്ധി മറികടക്കുന്നതിനായി ആശുപത്രിയിലെ ചികിത്സാ സൗകര്യം കൂട്ടാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഒരു ആരോഗ്യ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ അനസ്ത്യേഷ്യോളനിസ്റ്റിനാണ് രോഗബാധ സ്ഥിരീകരിച്ചത്. പരിയാരത്ത് സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ ചികിത്സ അത്യാഹിത രോഗികള്‍ക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്. വിവിധ ചികിത്സാ വിഭാഗത്തിലെ ഒ പികളുടെ പ്രവര്‍ത്തനം ഭാഗികമാക്കി. ന്യൂറോ പോസ്റ്റ് ഐസിയു, ഗ്യാസ്ട്രോ എന്റോളജി, കമ്യൂണിറ്റി മെഡിസിന്, സിടി, എംആര്‍ഐ സ്കാന്‍ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചു. അനസ്തീഷ്യോളജിസ്റ്റുകള്‍ മുഴുവന്‍ ക്വാറന്റൈനിലായതോടെ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.
Keywords: Kannur, News, Kerala, hospital, Treatment, Medical College, Health, Patient, Covid 19, Postpone, O P Treatments partialed in Kannur Medical College: Operations postponed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

