ഒലീവ്, സണ്‍ഫ്‌ളവര്‍ ഓയിലുകള്‍ ഹൃദ്രോഗത്തെ ചെറുക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒലീവ്, സണ്‍ഫ്‌ളവര്‍ ഓയിലുകള്‍ ഹൃദ്രോഗത്തെ ചെറുക്കും
ലണ്ടന്‍: ഒലീവ്, സണ്‍ഫ്‌ളവര്‍ ഓയിലുകള്‍ ഹൃദ്രോഗത്തെ ചെറുക്കുമെന്ന്‌ പഠന റിപോര്‍ട്ട്. സ്പെയിനിലെ മാഡ്രിഡ് ഓട്ടോണമസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ പിലാര്‍ ഗ്വള്ളര്‍ കാസ്റ്റിലന്‍ ആണ്‌ ഗവേഷണ അടിസ്ഥാനത്തില്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. 29നും 69നും ഇടയ്ക്ക് പ്രായമുള്ള 40,757 പേരില്‍ 11 വര്‍ഷക്കാലം നടത്തിയ ഗവേഷണത്തിലാണ്‌ ഒലീവ്, സണ്‍ഫ്‌ളവര്‍ ഓയിലുകളുടെ സവിശേഷത കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ എണ്ണയില്‍ വറുത്തെടുക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരിലാണ്‌ പഠനം നടത്തിയത്. സാധാരണ എണ്ണയും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചവരില്‍ ഹൃദ്രോഗ സാധ്യത വളരെ കൂടുതലാണെന്ന്‌ കണ്ടെത്തി. എന്നാല്‍ ഒലീവ്, സണ്‍ഫ്‌ളവര്‍ ഓയിലുകളില്‍ വറുത്തെടുത്ത ഭക്ഷണം കഴിച്ചവരില്‍ ഹൃദ്രോഗ സാധ്യത കണ്ടെത്തിയില്ലെന്ന റിപോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. പഠനം നടന്ന കാലയളവില്‍ 40,757 പേരില്‍ 1,134 പേര്‍ ഹൃദയാഘാതത്തെതുടര്‍ന്ന്‌ മരിക്കുകയും 606 ഹൃദയാഘാതങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്തു.

English Summery
London: Food fried in olive or sunflower oil is not linked to heart disease or premature death, but the same is not true of solid or reused oils
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia