അമിതഭാരം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം ചെറുതല്ല; കിഡ്‌നിയെ ബാധിക്കുന്ന അര്‍ബുദം വരെയുണ്ടാകാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.05.2019) അമിതഭാരം നമ്മളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. കിഡ്‌നിയെ ബാധിക്കുന്ന അര്‍ബുദം വരെ അമിതഭാരം മൂലം ഉണ്ടാകാം. കിഡ്‌നിയെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് Renal Cell Carcinoma (RCC) ആണ്. Renal Cell Carcinoma (RCC) എന്ന കാന്‍സറാണ് അമിതവണ്ണം മൂലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്.

ബാല്യം മുതലേ അമിതവണ്ണം ഉള്ളവര്‍ക്ക് പിന്നീട് ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. 301,422 ആളുകളില്‍ കോപ്പന്‍ഹെഗന്‍ സ്‌കൂള്‍ ഹെല്‍ത്ത് റെക്കോര്‍ഡ് റജിസ്റ്ററിന്റെ സഹായത്തോടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലെത്തിയത്. ഏഴു മുതല്‍ 13 വയസ്സുവരെയുള്ള ഇവരുടെ ഭാരവും നീളവും ബോഡിമാസ് ഇന്‍ഡക്‌സും ചേര്‍ത്താണ് ഇവരെ അമിതവണ്ണം ഉള്ളവര്‍ എന്നും വണ്ണം കുറഞ്ഞവര്‍ എന്നും തരംതിരിച്ചു.

അമിതഭാരം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം ചെറുതല്ല; കിഡ്‌നിയെ ബാധിക്കുന്ന അര്‍ബുദം വരെയുണ്ടാകാം

ഇവരില്‍ നടത്തിയ നിരീക്ഷണത്തിലാണ് 1,010 പേര്‍ക്ക് (അതില്‍ 680 പുരുഷന്മാര്‍) പിന്നീട് കിഡ്‌നി കാന്‍സര്‍ സ്ഥിരീരിച്ചത്. കുട്ടിക്കാലത്ത് സാധാരണയില്‍ കൂടുതല്‍ ഉയരമുള്ള കുട്ടികള്‍ക്കും പിന്നീട് ഇതേ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഭാരവും ഉയരവും, കിഡ്‌നി കാന്‍സറും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നത് കൂടിയാണ് ഇവിടെ പഠനവിധേയമായത്. ഈ പഠനം അടുത്തിടെ സ്‌കോട്ലന്‍ഡില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ അവതരിപ്പിച്ചിരുന്നു.


Keywords:  Obesity and Kidney Cancer, Kochi, News, Health, obesity, Cancer, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia