മഞ്ചേരി മെഡി. കോളജില്‍ ഗുരുതര രോഗികള്‍ക്ക് ചികിത്സയില്ല, ദുരിതം പേറി ആയിരങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

  • കാര്യങ്ങള്‍ വഷളാക്കുന്നത് അനസ്‌തേഷ്യാ ഡോക്ടര്‍മാരുടെ കുറവ്  
മലപ്പുറം: (www.kvartha.com 05/05/2015) മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്ന രോഗികളുടെ ദൗര്‍ബല്യം അധികൃതര്‍ ചൂഷണം ചെയ്യുന്നതായി ആക്ഷേപം. സര്‍ജറി അടക്കം അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്ന രോഗികളെ സൗകര്യങ്ങളില്ലന്നു പറഞ്ഞ് റഫര്‍ ചെയ്തും ചില ഘട്ടങ്ങളില്‍ ചികിത്സ നല്‍കാതെ കിടത്തിയും നരകിപ്പിക്കുകയാണ്. ദുരിതം കൂടുമ്പോള്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോകാനും ഇവര്‍ നിര്‍ബന്ധിതരാകുകയാണ്.
അനസ്‌തേഷ്യാ ഡോക്ടര്‍മാരുടെ കുറവാണ് കാര്യങ്ങള്‍ വഷളാക്കുന്നത്. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍ പതിനൊന്നിലേറെ ഓപ്പറേഷന്‍ ടേബിളുകളാണുള്ളത്. ഇതില്‍ ഏഴണ്ണം ആവശ്യത്തിനു സൗകര്യങ്ങളുള്ളതാണ്. എന്നിട്ടും ഓപ്പറേഷന്‍ വേണ്ടിവരുന്ന ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയാണ്. ആവശ്യത്തിനു അനസ്‌ത്യേഷ്യ ഡോക്ടര്‍മാരില്ലെന്നതാണ് ന്യായം.

അനസ്‌ത്യേഷ്യ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഉള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളുടെ കുറവും അത്യാധുനിക ഹൃദൃരോഗ വിഭാഗം ഇല്ലാത്തതും രോഗികള്‍ക്കു കടുത്ത ദുരിതമാണ് ഉണ്ടാക്കുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജിലില്ലെന്നത് അറിയാതെ വിവിധ രോഗങ്ങളുമായി  എത്തുന്നവരാകട്ടെ ഡോക്ടര്‍മാരുടെ ഏതുനിര്‍ദേശവും അനുസരിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.

മഞ്ചേരി മെഡി. കോളജില്‍ ഗുരുതര രോഗികള്‍ക്ക് ചികിത്സയില്ല, ദുരിതം പേറി ആയിരങ്ങള്‍
ചട്ടപ്രകാരം മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ ഒരുപ്രൊഫസറും ഒരു അസോസിയേറ്റ് പ്രൊഫസറും നാലു അസിസ്റ്റന്റ് പ്രൊഫസര്‍മാരും എട്ട് സീനിയര്‍ റസിഡന്റുമാരുമാണ് വേണ്ടത്. മഞ്ചേരിയില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറും  രണ്ട് സീനിയര്‍ റസിഡന്റുമാരും മാത്രമാണുള്ളത്. എട്ട് അനസ്‌ത്യേഷ്യാ ഡോക്ടര്‍മാരുടെ തസ്തികകള്‍ഒഴിഞ്ഞു കിടക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനു രോഗികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അടിയന്തര ചികിത്സകള്‍ക്കായി ഇവിടെ എത്തുന്നത്.

മെഡിക്കല്‍ കോളജില്‍ എത്തിയ രോഗികളെ പല പേരുകള്‍ പറഞ്ഞ് ഇഞ്ചക്ഷന്‍ ചെയ്ത് വിവിധ ആശുപത്രികളിലേക്കു റഫര്‍ ചെയ്യുന്നത് കുറച്ചു നാളുകളായി വര്‍ധിച്ചതായി രോഗികള്‍ പറയുന്നു. നിരവധി രോഗികളാണ് ഗുരുതരമായ രോഗങ്ങളുമായി വന്ന് മതിയായ ചികിത്സ ലഭിക്കാതെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ചിലര്‍ നിവൃത്തിയില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് പോകാനും നിര്‍ബന്ധിതരാകുകയാണ്.

Keywords : Kerala, Malappuram, Medical College, Treatment, Health, Patient, No proper treatment in Manjeri medical college. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia