SWISS-TOWER 24/07/2023

വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് താനെ മുന്‍സിപല്‍ കോര്‍പറേഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

താനെ: (www.kvartha.com 09.11.2021) വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന സര്‍കുലറുമാ താനെ മുന്‍സിപല്‍ കോര്‍പറേഷന്‍. താനെ മുന്‍സിപല്‍ കോര്‍പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. സിവിക് കമീഷണര്‍, കോര്‍പറേഷന്‍ മേയര്‍ എന്നിവരടക്കമുള്ളവര്‍ സന്നിഹിതരായ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗിക സര്‍കുലര്‍ ഇറക്കി. 
Aster mims 04/11/2022

ഇതുവരെ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് സര്‍കുലറില്‍ വ്യക്തമാക്കുന്നു. ഒന്നാം ഡോസ് എടുത്തവര്‍ രണ്ടാം ഡോസ് എടുക്കുന്നതിന് നിശ്ചയിച്ച സമയ പരിധി കഴിഞ്ഞിട്ടും എടുത്തില്ലെങ്കില്‍ അവര്‍ക്കും ശമ്പളം ലഭിക്കില്ല. 

വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് താനെ മുന്‍സിപല്‍ കോര്‍പറേഷന്‍

ജീവനക്കാര്‍ ജോലിക്കെത്തുമ്പോള്‍ വാക്സിന്‍ സെര്‍ടിഫികെറ്റുകള്‍ കാണിക്കണമെന്നും സര്‍കുലറില്‍ പറയുന്നു. സമ്പൂര്‍ണ വാക്സിനേഷന്‍ 100 ശതമാനം തികയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Keywords:  Thane, News, National, Vaccine, Job, Salary, COVID-19, Health, No Covid-19 vaccine dose, no salary: Thane Municipal Corporation to its employees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia