ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 11.12.2016) കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഉടനെയൊന്നും അനുവദിക്കുന്ന കാര്യം പരിഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ, മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ കേരളത്തിന്റെ ആവശ്യം പിന്നീടു പരിഗണിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനകം കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014 ജൂലൈയില്‍ കെ സി വേണുഗോപാലിനോട് ആരോഗ്യമന്ത്രിയായിരുന്ന ഹര്‍ഷ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ഇതിനാവശ്യമായ 200 ഏക്കറോളം സ്ഥലം കണ്ടെത്തി അറിയിക്കുന്ന മുറയ്ക്ക് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം.
ഇതിന്റെ ഭാഗമായി കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ റവന്യൂ ഭൂമികളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് ഉടന്‍ എയിംസ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി അറിയിച്ചിരിക്കുന്നത്.
Keywords : New Delhi, Health, Kerala, Central Government, Union minister, Pinarayi vijayan, Chief Minister, AIMS, No aims for Kerala soon: Minister JP Nadda.
ജെ പി നഡ്ഡ

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.