നട്ടെല്ല് തളര്‍ന്ന് പ്രതീക്ഷയറ്റിയ രഘുനന്ദനന്റെ ജീവിതത്തിന് പുതുവെളിച്ചം നല്‍കി നിപ്മര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിങ്ങാലക്കുട:(www.kvartha.com 14.07.2021) നട്ടെല്ല് തളര്‍ന്ന് പ്രതീക്ഷയറ്റിയ രഘുനന്ദനന്റെ ജീവിതത്തിന് പുതുവെളിച്ചം നല്‍കി നിപ്മര്‍. അപകടത്ത തുടര്‍ന്ന് നട്ടെല്ലിന് പരിക്കേല്‍ക്കുന്ന ചികിത്സയ്ക്ക് വന്‍ ചെലവ് വരുന്നതിനാല്‍ പ്രതീക്ഷയറ്റിരിക്കവേയാണ് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനെ കുറിച്ച് പത്രങ്ങളിലൂടെ അറിഞ്ഞതും ചികിത്സയ്ക്കായി സമീപിച്ചതും. രഘുനന്ദനന് ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു അപകടം സംഭവിച്ചത്. മാര്‍ച് മാസം തന്നെ നിപ്മറിലെത്തി. 
Aster mims 04/11/2022

അപകടം നടന്ന് ഒരു മാസമേ ആയിരുന്നുള്ളൂവെന്നതിനാല്‍ ചികിത്സയ്ക്ക് ഗുണം ചെയ്തു. നിപ്മര്‍ സ്പൈനല്‍ ഇന്‍ജ്വറി യൂണിറ്റ് മേധാവി ഡോ. സിന്ധുവിജയകുമാറിന്റെ നേതൃത്വത്തിലുള്ള ചികിത്സയെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ രഘുനന്ദനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകര്‍ന്ന രഘുനന്ദനെയും കുടുംബത്തെയും സഹായിക്കാന്‍ നിപ്മറും സംസ്ഥാന സാമൂഹിക നീതി വകുപ്പും കൈകോര്‍ത്തു. 

നട്ടെല്ല് തളര്‍ന്ന് പ്രതീക്ഷയറ്റിയ രഘുനന്ദനന്റെ ജീവിതത്തിന് പുതുവെളിച്ചം നല്‍കി നിപ്മര്‍

ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തു. തുടര്‍ന്ന് മൂന്ന് മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം രഘുനന്ദനെ ഡിസ്ചാര്‍ജ് ചെയ്തു. കിടപ്പു രോഗിയില്‍ നിന്നും വോക്കറില്‍ നടക്കാന്‍ കഴിയുന്ന തരത്തിലേയ്ക്ക് ജീവിതം മാറി. നിപ്മറില്‍ നിന്നും പരീശീലനം നേടിയ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് ഇനിയുള്ള ചികിത്സ നടക്കുക. ഒന്നര വര്‍ഷത്തോളമുള്ള ചികിത്സാ സഹായം നിപ്മര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. 

സ്വന്തമായി ഒരു ചെറിയ കച്ചവടം കൂടി തുടങ്ങിയാലേ എല്ലാ അര്‍ത്ഥത്തിലും രഘുനന്ദന്റെ ജീവിതം പ്രകാശിതമാകൂവെന്നതു കൊണ്ടു തന്നെ അതിനുള്ള സഹായവും നിപ്മറിലെ സോഷ്യല്‍ സര്‍വീസ് വിങിന്റെ നേതൃത്വത്തില്‍ നടത്തും. രഘുനന്ദനന് ജോലി സ്ഥലത്തുവച്ച് കമ്പി കുത്തി കയറി നട്ടെല്ലിന് ക്ഷതമേല്‍ക്കുകയായിരുന്നു. തൃശൂര്‍ മെഡികല്‍ കോളജിലായിരുന്നു ശസ്ത്രക്രിയ. നിപ്മറിലെ ഒക്യൂപേഷനല്‍ തെറാപി, ഫിസിയോതെറാപ്പി, നഴ്സിങ് ട്രെയ്നിങ് വിഭാഗങ്ങളുടെ നിതാന്ത ജാഗ്രതയുടെ കൂടി ഫലമായിരുന്നു രഘുനന്ദന് ലഭിച്ച പുതുജീവിതം. 

Keywords:  News, Kerala, Health, Treatment, Patient, NIPMR, Help, NIPMR sheds new light on Raghunandan's life
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia