നിപ വൈറസ്; സമ്പര്‍ക്കപ്പട്ടിക ഇനിയും ഉയരാം, ഏഴുപേരുടെ സാംപിള്‍ പരിശോധനക്കായി അയച്ചതായും മന്ത്രി വീണ ജോര്‍ജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 060.9.2021) നിപ വൈറസ് റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഏഴുപേരുടെ സാംപിള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് അയച്ചതായും മന്ത്രി അറയിച്ചു. 
Aster mims 04/11/2022

നിലവില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെടുത്തിയ 20പേര്‍ ഉള്‍പെടെ 188പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ഈ പട്ടിക ഇനിയും ഉയര്‍ന്നേക്കാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിപയുടെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. 

നിപ വൈറസ്; സമ്പര്‍ക്കപ്പട്ടിക ഇനിയും ഉയരാം, ഏഴുപേരുടെ സാംപിള്‍ പരിശോധനക്കായി അയച്ചതായും മന്ത്രി വീണ ജോര്‍ജ്

അതേസമയം മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ സ്രവ പരിശോധനക്കായി വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പ്രത്യേക സംവിധാനമൊരുക്കാമെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും അറിയിച്ചിരുന്നു.

Keywords:  Kozhikode, News, Kerala, Minister, Health Minister, Virus, Health, Nipah virus; Minister Veena George said the contact list may go up further and samples of seven people had been sent for testing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia