നിപ ഭീഷണി: ഉറവിടം കണ്ടെത്താൻ നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധന; പാലക്കാട്ട് ജാഗ്രത തുടരുന്നു

 
Image Representing Nipah Threat: Blood Samples Collected from Dogs and Cats to Trace Origin
Image Representing Nipah Threat: Blood Samples Collected from Dogs and Cats to Trace Origin

Representational Image Generated by Meta AI

● തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ.
● സംസ്ഥാനത്ത് 485 പേർ നിപ സമ്പർക്കപ്പട്ടികയിൽ.
● തെറ്റായ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി.
● മലപ്പുറത്ത് 18 പേർ നിപ ചികിത്സയിൽ.
● നിപ സ്ഥിരീകരിച്ച യുവതി കോഴിക്കോട് ഗുരുതരാവസ്ഥയിൽ.

പാലക്കാട്: (KVARTHA) ജില്ലയിൽ നിപ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ മൃഗങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി. നിപയുടെ ഉറവിടം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ്, നായകളുടെയും പൂച്ചകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നത്. പാലക്കാട് തച്ചനാട്ടുകരയിലെ നിപ ബാധിത പ്രദേശത്തുനിന്നാണ് മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പിളുകൾ ശേഖരിച്ചത്.

സംസ്ഥാനത്ത് 485 പേർ സമ്പർക്കപ്പട്ടികയിൽ, പാലക്കാട്ട് നിയന്ത്രണങ്ങൾ തുടരും

അതേസമയം, പാലക്കാട് നിപ ബാധിത പ്രദേശങ്ങളായ തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. ജില്ലയിൽ 222 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ മൂന്നുപേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ പരിശോധിച്ച ഏഴുപേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയി. നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിപയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 485 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം ജില്ലയിൽ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് രണ്ടുപേരും കണ്ണൂരിൽ ഒരാളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 42 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 26 പേർ ഹൈയസ്റ്റ് റിസ്‌കിലും 117 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവിൽ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രോഗപ്രതിരോധത്തിനായി സമൂഹം എങ്ങനെ സഹകരിക്കണം? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Nipah threat in Palakkad; animal blood samples collected to trace origin.

#Nipah #Palakkad #HealthAlert #KeralaHealth #NipahVirus #PublicHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia