Expansion | ഇഎസ്ഐ ആശുപത്രിക്ക് പുതിയ ഒപി ബ്ലോക്കും ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സും: സാധ്യതാ പഠനത്തിന് അംഗീകാരം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (KVARTHA) ഇഎസ്ഐ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്കും ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സും നിർമിക്കുന്നതിന് സാങ്കേതിക പരിശോധനയും സാധ്യതാ പഠനവും നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദലജെ കെ സി വേണുഗോപാൽ എംപിക്ക് അറിയിച്ചു. കെ സി വേണുഗോപാൽ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.
ആലപ്പുഴ ഇഎസ്ഐ ആശുപത്രി പ്രതിദിനം നിരവധി രോഗികൾ എത്തുന്ന ഇടമാണ്. നിലവിൽ ഇവിടെയുള്ള ആശുപത്രി പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്നു. ഏഴോളം ഒപി വകുപ്പുകൾ മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവുമൂലം ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇ.എസ്.ഐ ആശുപത്രിയുടെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ദീർഘകാലമായുള്ള ആവശ്യം നിലനിൽക്കുകയാണ്.
ഈ സാഹചര്യത്തിൽ, ആലപ്പുഴ ഇഎസ്ഐ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്കും ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സും സ്ഥാപിക്കുന്നത് ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികൾക്കും പൊതുജനങ്ങൾക്കും വളരെ ഗുണകരമാകും എന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
