ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്; ആശങ്കയ്ക്ക് ഇടയില്ലെന്ന് കലക്ടര്‍
Jan 5, 2021, 10:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 05.01.2021) ആലപ്പുഴയില്‍ രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തി. എന്നാല്‍ ആശങ്കയ്ക്കിടയില്ലെന്ന് കലക്ടര്‍ എ അലക്സാണ്ടര്‍ വ്യക്തമാക്കി. ഡിസംബര്‍ ആദ്യം യുകെയില്‍ നിന്ന് എത്തിയ പുതിയ ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കായിരുന്നു കോവിഡ് ബാധ കണ്ടെത്തിയത്. ഇവരുടെ സാംപിള്‍ പൂനെ എന്‍ഐവി യൂണിറ്റിലാണ് പരിശോധിച്ചത്.
ഇവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും നിലവില്‍ കോവിഡ് നെഗറ്റീവായെന്നും കലക്ടര്‍ അറിയിച്ചു. യുകെയില്‍ നിന്ന് എത്തിയ ഇവര്‍ക്ക് ബന്ധുക്കളുമായോ മറ്റാരെങ്കിലുമായോ സമ്പര്‍ക്കവും ഉണ്ടായിട്ടില്ല. തിരിച്ചെത്തിയത് മുതല്‍ കര്‍ശന ഐസലേഷനിലാണ്.
കൃത്യമായ ആരോഗ്യപരിരക്ഷാ നിര്‍ദേശങ്ങളും നിരീക്ഷണവും ആദ്യദിവസം മുതല്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളും പുതിയ കോവിഡ് വൈറസ് സംബന്ധിച്ച മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നും നിലവിലുള്ള കര്‍ശന ജാഗ്രത തുടരുമെന്നും കലക്ടര്‍ അറിയിച്ചു.
Keywords: Alappuzha, News, Kerala, COVID-19, District Collector, Health, Family, New Covid-19 strain confirmed for two in Alappuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

