കൊറോണ; പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 17 പേരുടെ ഫലവും നെഗറ്റീവ്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 06.02.2020) കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായ 17 പേരുടെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലവും നെഗറ്റീവ്. ആകെ ഇതുവരെ 21 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 17 പേരുടെ ഫലമാണ് ലഭിച്ചത്. എല്ലാ ഫലവും കൊറോണ നെഗറ്റീവാണെന്ന് ഡി എം ഒ ഡോ. ജയശ്രീ വി അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ കൊറോണ രോഗം നേരിടാന്‍ പ്രതിരോധ-ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമായി തുടരുകയാണെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവുവും കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കി. പുതിയതായി 16 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇതോടെ ഹൗസ് ക്വാറന്റനിലുള്ളവരുടെ എണ്ണം 332 ആയി. ബീച്ച് ആശുപത്രിയില്‍ ഒരാള്‍ കൂടി വന്നതോടെ നാലുപേരും മെഡിക്കല്‍ കോളേജില്‍ ഒരാളും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

കൊറോണ; പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 17 പേരുടെ ഫലവും നെഗറ്റീവ്

Keywords: Kozhikode, News, Kerala, Health, hospital, District Collector, Doctor, Corona virus, Blood reports, Virus, Negative blood reports of corona virus in calicut
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia