ഗർഭകാല കുത്തിവെപ്പിന് പിന്നാലെ കാലുകളിൽ പഴുപ്പ്; നെടുമങ്ങാട് ആശുപത്രിക്കെതിരെ പരാതി

 
Alleged Medical Negligence at Nedumangad Taluk Hospital

Photo Credit: Facebook/District Hospital Nedumangad

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ചുള്ളിമാനൂർ സ്വദേശിനി രഞ്ജിനിയാണ് പരാതിയുമായെത്തിയത്. 
● 'ആറ് കുത്തിവെപ്പുകൾ എടുത്തതിന് പിന്നാലെയാണ് കാലുകളിൽ കടുത്ത വേദനയും പഴുപ്പും ഉണ്ടായത്.'
● വേദനയെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും ഡോക്ടർ പരിശോധിക്കാൻ തയ്യാറായില്ലെന്ന് ഭർത്താവ് ആരോപിക്കുന്നു.
● യുവതി ഇപ്പോൾ വട്ടപ്പാറയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്.
● യുവതി വേദനയോ മറ്റ് അസ്വസ്ഥതകളോ ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് ചികിത്സിച്ച ഡോക്ടർ ഹ‍ൃദ്യ പ്രതികരിച്ചു.
● ചിലരിൽ മരുന്നുകളുടെ റിയാക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ വിശദീകരിച്ചു.

തിരുവനന്തപുരം: (KVARTHA) നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം. ഗർഭകാല ശുശ്രൂഷയുടെ ഭാഗമായി കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ചുള്ളിമാനൂർ സ്വദേശിനി രഞ്ജിനിയുടെ കാലുകളിൽ പഴുപ്പ് ബാധിച്ചതായാണ് പരാതി.

വേദന അവഗണിച്ചു

ഈ മാസം അഞ്ചു മുതൽ ഒമ്പത് വരെയാണ് രഞ്ജിനി നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദേശപ്രകാരം ആറ് കുത്തിവെപ്പ് എടുത്തു. ഇതിന് പിന്നാലെ കാലുകളിൽ കടുത്ത വേദന അനുഭവപ്പെടുകയും പഴുപ്പ് ബാധിക്കുകയുമായിരുന്നു. വേദനയെക്കുറിച്ച് പലതവണ പരാതിപ്പെട്ടെങ്കിലും ഡോക്ടർ പരിശോധിക്കാൻ തയ്യാറാകാതെ ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്ന് ഭർത്താവ് ആരോപിക്കുന്നു. വട്ടപ്പാറയിലെ സ്വകാര്യ ആശുപ്രതിയിലാണ് യുവതി ഇപ്പോൾ ചികിത്സയിലുള്ളത്.

Aster mims 04/11/2022

ഡോക്ടറുടെ വിശദീകരണം

എന്നാൽ, യുവതി വേദനയോ മറ്റ് അസ്വസ്ഥതകളോ ഉള്ളതായി അറിയിച്ചിട്ടില്ലെന്നാണ് ചികിത്സിച്ച ഡോക്ടർ ഹ‍ൃദ്യ പറയുന്നത്. തുടർ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിൽ എത്തിയിട്ടില്ലെന്നും, ഇതേക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി. ചിലരിൽ മരുന്നുകളുടെ റിയാക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ഈ വാർത്തയോട് പ്രതികരിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാം. വാർത്ത സുഹൃത്തുകൾക്ക് ഷെയർ ചെയ്യൂ. പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: A pregnant woman named Ranjini from Chullimanur alleged medical negligence at Nedumangad Taluk Hospital after developing an infection following injections. The doctor denied receiving any complaints during treatment.

#Nedumangad #HospitalNegligence #Thiruvananthapuram #KeralaHealth #PregnancyCare #MedicalNews #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia