ശരീരം തളര്‍ന്ന നന്ദന ഇനി കരുണാഭവന്റെ പൊന്നിന്‍കുടം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 27.05.2015) ശരീരം തളര്‍ന്ന മൂന്നുവയസുകാരിയായ മകളെ ചികിത്സിക്കാന്‍ പണമില്ലാതെ മാതാപിതാക്കള്‍ അനാഥാലയത്തില്‍ ഏല്‍പിച്ചു. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി കുട്ടിയെ രാജാക്കാട് കരുണാഭവന്‍ ഏറ്റെടുത്തു.

തൊടുപുഴ പൂമാല സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസുള്ള മകള്‍ നന്ദനയെയാണ് ചികിത്സിക്കാന്‍ പണമില്ലാതെ അനാഥാലയത്തിന് വിട്ടു നല്‍കിയത്. ഒന്നരവര്‍ഷമായി തൊടുപുഴയ്ക്ക് സമീപം ഏഴുമുട്ടത്തെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തിലായിരുന്ന കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെയാണ് കരുണാഭവന് കൈമാറിയത്.
ശരീരം തളര്‍ന്ന നന്ദന ഇനി കരുണാഭവന്റെ പൊന്നിന്‍കുടം

ഒരു വയസു വരെ നല്ല ആരോഗ്യവതിയായിരുന്ന നന്ദന പെട്ടെന്ന് ശരീരം തളര്‍ന്ന് കിടപ്പിലാകുകയായിരുന്നു. തുടക്കത്തില്‍ മാതാപിതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജിലും കോലഞ്ചേരി മെഡിക്കല്‍ മിഷനിലുമെല്ലാം ചികിത്സ നടത്തിയെങ്കിലും ഭാരിച്ച തുക ചികിത്സയ്ക്കായി ആവശ്യം വന്നതോടെ ഇവര്‍ പ്രതിസന്ധിയിലായി. ചികിത്സകള്‍ പലതു നടത്തിയെങ്കിലും രോഗ കാരണം ഇനിയും വ്യക്തമല്ല. ചികിത്സിക്കാന്‍ പണമില്ലാതായതോടെ ഒന്നരവര്‍ഷം മുമ്പാണ് മാതാപിതാക്കള്‍ നന്ദനയെ ഏഴുമുട്ടത്തുള്ള പ്രൊവിഡന്‍സ് ഹോമില്‍ ഏല്‍പ്പിച്ചത്. ജില്ലാ ചെല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ അന്വേഷണത്തില്‍ കുട്ടിയുടെ ദുരിതസ്ഥിതി ബോധ്യപ്പെട്ട ശിശുക്ഷേമ സമിതി കുട്ടിയെ നേരില്‍ കണ്ട് തുടര്‍സംരക്ഷണത്തിന് തയാറായി വന്ന രാജാക്കാടുള്ള കരുണാഭവന്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. കുട്ടിക്ക് ഭേദപ്പെട്ട ചികിത്സയും തുടര്‍സംരക്ഷണവും ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കൈമാറിയത്.

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ പാര്‍പ്പിക്കുന്നതിന് അംഗികാരമുള്ള ജില്ലയിലെ മൂന്നു കേന്ദ്രങ്ങളിലൊന്നാണ് രാജാക്കാട്ടെ കരുണാഭവന്‍. 80 ശതമാനം ശരീരം തളര്‍ന്ന നന്ദനയുടെ തുടര്‍ചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടു പോകാനാണ് കരുണാ അധികൃതരുടെ തീരുമാനം. സംരക്ഷണം ഏറ്റെടുത്തെങ്കിലും വന്‍ തുക ആവശ്യമായി വരുന്ന ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന പ്രതിസന്ധി ഇനിയും നിലനില്‍ക്കുന്നു. ഇതിനായി സര്‍ക്കാരോ, മറ്റ് സ്‌പോണ്‍സര്‍മാരോ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങളും കരുണാഭവന്‍ അധികൃതരും.


Keywords : Kerala, Idukki, Thodupuzha, Hospital, Health, Treatment, Nandana. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia