ഫാസ്റ്റ്ഫുഡ് സംസ്‌കാരം കേരളത്തെ നിത്യരോഗിയാക്കുന്നു: മന്ത്രി ശിവകുമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൊടുപുഴ: (www.kvartha.com 30.12.2014) പരമ്പരാഗത ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുകയും ഫാസ്റ്റ് ഫുഡ് സംസ്‌കാരം വളര്‍ന്നുവരികയും ചെയ്തതോടെ ജീവിതശൈലി രോഗങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേളയോടനുബന്ധിച്ച് ന്യൂമാന്‍ കോളേജില്‍ നടത്തിയ ഭക്ഷണക്രമവും ആരോഗ്യപരിപാലനവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ എന്നിവ ബാധിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനയാണ്. കാന്‍സര്‍ ബാധിതരുടെ എണ്ണം പെരുകി വരുന്നത് ആശങ്ക ഉളവാക്കുന്നതാണ്. മുഴുവന്‍ കാന്‍സര്‍ രോഗികള്‍ക്കും സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമിത കീടനാശിനി പ്രയോഗവും ജീവിതരീതിയിലുള്ള മാറ്റവും അസുഖങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. ഭക്ഷണത്തില്‍ നിയന്ത്രണമില്ലാത്തതും സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള വിമുഖതയും ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കാത്തതും അസുഖങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.

ഫാസ്റ്റ്ഫുഡ് സംസ്‌കാരം കേരളത്തെ നിത്യരോഗിയാക്കുന്നു: മന്ത്രി ശിവകുമാര്‍ഇന്ന് ചികിത്സാരംഗത്ത് ഒട്ടേറെ മുന്നേറുവാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. ഭക്ഷണക്രമം, വ്യായാമം, ശീലങ്ങള്‍ എന്നിവ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍ പറഞ്ഞു. അമിതഭക്ഷണം അസുഖങ്ങള്‍ ക്ഷണിച്ചുവരുത്തും. ഹൃദ്രോഗം അടക്കമുള്ള രോഗങ്ങള്‍ ഭക്ഷണശൈലി ക്രമീകരിച്ചാല്‍ ഒഴിവാക്കാവുന്നതാണ്  ഡോ. മാഞ്ഞൂരാന്‍ പറഞ്ഞു. എന്‍. ജയരാജ് എംഎല്‍.എ. അദ്ധ്യക്ഷത വഹിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Kerala, Idukki, Minister, V.S Shiva Kumar, Health, Fast Food. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia