റോഡരികില്‍ പ്രസവിച്ച യുവതിക്ക് കരുതലായവരെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ചിറ്റാറില്‍ റോഡരികില്‍ പ്രസവിച്ച യുവതിക്ക് കരുതലായവരെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇത്തരത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഈ നാടിന്റെ അഭിമാനം എന്ന് മന്ത്രി പറഞ്ഞു. ആശാ പ്രവര്‍ത്തകയേയും ജെപിഎച്എന്‍നേയുമാണ് മന്ത്രി വീണ ജോര്‍ജ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്. ഇതോടൊപ്പം അടുത്ത വീട്ടിലെ സ്ത്രീകള്‍, കനിവ് 108 ആംബുലന്‍സ് ജീവനക്കാരായ സുജിത്ത്, ജയേഷ് കുമാര്‍ എന്നിവരേയും മന്ത്രി അഭിനന്ദിച്ചു.
Aster mims 04/11/2022

പത്തനംതിട്ട ചിറ്റാറില്‍ ഞായറാഴ്ച വൈകിട്ട് 5.30 മണിയോടെയായിരുന്നു സംഭവം. ഒന്നര വയസുള്ള കുഞ്ഞിനോടൊപ്പം തന്റെ കൂട്ടുകാരിയുടെ വീട്ടില്‍ പോയി വന്ന വഴിയില്‍ യുവതി റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കി. പിന്നാലെ പ്രദേശത്തുള്ളവര്‍ ആശാ പ്രവര്‍ത്തക സതി പ്രസാദിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ സതി പ്രസാദ് സ്ഥലത്ത് എത്തി. 108 ആംബുലന്‍സിന്റെ സഹായം തേടി.

റോഡരികില്‍ പ്രസവിച്ച യുവതിക്ക് കരുതലായവരെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

അടുത്ത വീട്ടിലെ അമ്പിളി ഗോപി, സിന്ധു ബിനു എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ഇതിനിടയില്‍ ആബുലന്‍സും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്എന്‍ സി കെ മറിയാമ്മയും എത്തി. തുടര്‍ന്ന് യുവതിയെ ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ യുവതിയോടൊപ്പം നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍, ഞായറാഴ്ച രാത്രി മുഴുവന്‍ ആശാ പ്രവര്‍ത്തക യുവതിയ്ക്ക് സഹായിയായി ആശുപത്രിയില്‍ നിന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Keywords:  Thiruvananthapuram, News, Kerala, Minister, Health, Birth, Woman, Hospital, Minister Veena George congratulates those who took care of woman who gave birth on the road.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia