കണ്ണൂരില്‍ കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കും: മന്ത്രി ഇ പി ജയരാജന്
Jul 9, 2020, 12:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 09.07.2020) കണ്ണൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹായം തേടുമെന്ന് മന്ത്രി ഇ.പി. ജയരാജന്. ഇതിനായി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കളക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാക്കുന്നതിന് ഐഎംഎ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കൂടുതല്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിനായി ഫലപ്രദമായ നടപടികളാണ് ജില്ലാഭരണകൂടവും പോലീസും ഉള്‍പ്പെടെയുള്ളവര്‍ കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരുടെ ക്വാറന്റൈന് ഉറപ്പുവരുത്തുക പ്രധാനമാണ്. അതോടൊപ്പം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, വാഹനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. തദ്ദേശസ്ഥാപനങ്ങള്‍ ഇവിടങ്ങളില്‍ പരിശോധന നടത്തി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരുടെ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറണമെന്നും മന്ത്രി പറഞ്ഞു.
Keywords: Kannur, News, Kerala, hospital, E.P Jayarajan, COVID-19, Health, Minister, help, Police, Minister E P Jayarajan about private hospitas in Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.