Men's Mental | പുരുഷ കമ്മീഷൻ തീർച്ചയായും  വേണം; കാലഘട്ടത്തിന്റെ അനിവാര്യത; വൈറൽ കുറിപ്പ് 

 
 Image reprsenting support and awareness for men's mental health
 Image reprsenting support and awareness for men's mental health

Representational Image Generated by Meta AI

● പുരുഷന്മാരുടെ മാനസികാരോഗ്യം അവഗണിക്കപ്പെടുന്നു.
● സഹായം തേടാനുള്ള മടിയും പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
● നിരവധി പുരുഷന്മാർ ദുരിതമയമായ ജീവിതം നയിക്കുന്നു.
● പുരുഷന്മാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.

മിൻ്റാ സോണി 

(KVARTHA) ഇന്ന് സ്ത്രീകളുടെ സുരക്ഷയ്ക്ക് വനിതാ കമ്മീഷൻ ഉണ്ട്. അതുപോലെ പുരുഷന്മാർക്ക് ഇങ്ങനെയൊരു കമ്മീഷൻ ഇതുവരെ ഉണ്ടായിട്ടില്ല. പുരുഷന്മാരുടെ സുരക്ഷയ്ക്ക് ഒരു ഒരു പുരുഷ കമ്മീഷൻ വേണമെന്നുള്ള വാദഗതികളും ചർച്ചകളും ഇപ്പോൾ പൊതുസമൂഹത്തിൽ ഉയർന്നിട്ടുണ്ട്. ഈ അവസരത്തിൽ വനിത കൗൺസലിങ് സൈക്കോളജിസ്റ്റ് കൂടി ആയ കല എന്ന വനിത എഴുതിയ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിലും മറ്റും ശ്രദ്ധയാകർഷിക്കുന്നത്. മുമ്പ് ഇറങ്ങിയ നെടുമുടി വേണു, ശ്രിവിദ്യ എന്നിവർ നായികാ നായകന്മാരായി അഭിനയിച്ച രചന എന്ന മലയാള സിനിമയുമായി ബന്ധപ്പെടുത്തിയാണ് അവർ അവരുടെ നിലപാട് രേഖപ്പെടുത്തിയിരിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: പുരുഷ കമ്മീഷൻ വേണോ? തീർച്ചയായും വേണമെന്നാണ് കൗൺസലിങ് സൈക്കോളജിസ്റ്റ് കൂടി ആയ ഇതെഴുതുന്ന ആളിന്റെ അഭിപ്രായം!! പുരുഷന്മാർ, അവരുടെ മാനസികാരോഗ്യത്തിന് മുൻ‌തൂക്കം നൽകണം. മൗനം തകർത്തു സഹായം തേടുന്നത്, ശക്തിയുടെ അടയാളമാണ്, ദൗർബല്യത്തിന്റെ അല്ല. നിങ്ങളുടെ മനസിനെ പരിപാലിക്കുന്നതും ശരീരത്തെ പരിപാലിക്കുന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നു. 

മാനസികാരോഗ്യം പുരുഷന്മാർക്കിടയിൽ  കാര്യമായി ചർച്ച ചെയ്യപ്പെടുന്നത് വളരെ കുറവാണ്.  സാമൂഹികവും സാംസ്കാരികവുമായ പ്രതീക്ഷകൾ പുരുഷന്മാരെ ധൈര്യശാലികളും, എപ്പോഴും ശക്തരും, വികാരരഹിതരുമായ ഒരു രൂപത്തിൽ ജീവിതം നയിക്കണമെന്ന് നിർബന്ധിക്കുന്നു. എന്നാൽ, ഈ പ്രതീക്ഷകൾക്കുള്ളിലെ ഭാരം പുരുഷന്മാരുടെ മാനസികാരോഗ്യത്തെ നശിപ്പിക്കാറുണ്ട്. 

പുരുഷന്മാരുടെ മാനസികാരോഗ്യത്തിന്റെയും പ്രശ്നങ്ങളുടെയും കാരണങ്ങൾ: 

1. സാമൂഹിക പ്രതീക്ഷകൾ: 'പുരുഷൻ കരയരുത്' എന്ന് പറയുന്ന മനോഭാവം വികാരങ്ങൾ തുറന്നുപറയുന്നതിന് തടസ്സമാവുന്നു. 

2. വേദന മനസിലാക്കപ്പെടാത്തത്: പുരുഷന്മാർ അവരുടെ പ്രശ്നങ്ങൾ പങ്കുവെച്ചാലും അത് ഗൗരവമായി കാണാതെ അവഗണിക്കപ്പെടുന്നത് പതിവാണ്. 

3. സഹായം തേടാനുള്ള മടികൾ: സഹായം ആവശ്യപ്പെടുന്നത് 'ദൗർബല്യം' എന്ന് വർഗ്ഗീകരിക്കപ്പെടുമെന്ന ഭയം അവരെ കൂടുതൽ മൗനത്തിലേക്ക് തള്ളിവിടുന്നു. 

4. ആത്മഹത്യാ നിരക്കുകൾ: പുരുഷന്മാരുടെ ആത്മഹത്യാ നിരക്ക് സ്ത്രീകളേക്കാൾ വലുതാണ്, കാരണം അവരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ കുറച്ച് മാത്രമേ ചര്‍ച്ച ചെയ്യപ്പെടുന്നുള്ളൂ. 

പരിഹാര മാർഗങ്ങൾ:

1. വികാരങ്ങൾ തുറന്നുപറയാനുള്ള ഇടം: ബന്ധങ്ങളിൽ വിശ്വാസം വളർത്തുകയും സംവാദങ്ങൾക്ക് അവസരം നൽകുകയും ചെയ്യുക. 

2, സഹായം തേടാനുള്ള പ്രോത്സാഹനം: സംശയങ്ങൾ മാറ്റി ആരോഗ്യപരമായ സംവാദങ്ങൾക്കും മാനസികാരോഗ്യ സഹായങ്ങൾക്കും പ്രാധാന്യം നൽകുക. 

3, മനോനിലയെ മാനിക്കുക: പുരുഷന്മാരുടെ വികാരങ്ങൾക്കും പ്രാധാന്യം നൽകുക. പുരുഷന്മാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണം ഉയർത്തുന്നതിനും ഇവരെ പിന്തുണയ്ക്കുന്നതിനും ശ്രമിക്കേണ്ടതുണ്ട്.

ഗൾഫിൽ പോയി കഷ്‌ടപ്പെട്ട് തിരിച്ചു വരുമ്പോൾ അയച്ചു കൊടുത്തതെല്ലാം കാമുകന്മാർക്ക് കൊടുത്ത ഭാര്യ!! ഇത് ഒരു കേസ് അല്ല, നിരവധി ഉണ്ട്.... അമ്മയുടെയും ഭാര്യയുടെയും വഴക്കിന് ഇടയിൽ ആരുടെ പക്ഷം ചേരണം എന്നറിയാത്ത അവസ്ഥയിൽ അങ്ങേ അറ്റത്തെ മാനസിക സംഘർഷം അനുഭവിക്കുന്നവർ. മേലുദ്യോഗസ്ഥയുടെ മാനസ്സിക പീഡനത്തിന് ഇരയാക്കപ്പെടുന്നവർ!!. കള്ള പോക്സോ കേസിൽ കുടുക്കുന്നവർ വരെ ഉണ്ട്.  മുൻപത്തെ പോലെ അല്ല, സ്ത്രീകളാൽ ചതിക്കപ്പെടുന്ന പുരുഷന്മാർ കൗൺസലിങിന് വരാറുണ്ട്.  വർഷങ്ങൾ കഴിഞ്ഞിട്ടും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു കേസുണ്ട്. രചന സിനിമയിലെ ഉണ്ണിയെ പോലെ ഒരാൾ. ആത്മഹത്യ ചെയ്തില്ല...പക്ഷെ ഇന്നും സൈക്കാട്രിക്  മരുന്നുകൾ കൊണ്ട് ജീവിതം മുന്നോട്ട് നീങ്ങുന്നു.

രചന എന്ന സിനിമയിൽ, ഒരു സ്ത്രീയുടെ ശരീരത്തിന് അപ്പുറം അവളുടെ മനസ്സിനെ  ഭ്രാന്തമായി പ്രണയിച്ച പുരുഷനാണ് ഉണ്ണി. അയാളൊരു ലേഡി കില്ലർ അല്ല. അതായത് ഹൃദയ ശൂന്യനായ കാമിനീമാനസചോരൻ. പക്ഷെ, സ്ത്രീയെ ഉള്ളു തൊട്ടു പ്രണയിക്കുന്നവൻ. നെടുമുടി വേണു അഭിനയിച്ച കഥാപാത്രം.   കഥാകാരനായ ഭർത്താവ് പറഞ്ഞതനുസരിച്ചു, ശാരദ ഉണ്ണിയെ സ്നേഹിക്കുന്നതായി ഭാവിച്ചു. ശാരദ, ശ്രീവിദ്യ ആണ്. ഒടുവിൽ അവർ മറ്റൊരാളുടെ ഭാര്യ ആണെന്ന് മനസ്സിലാക്കിയ ഉണ്ണിയുടെ മനോനില ദുരിതത്തിൽ ആകുന്നു. തന്നെ ഇത്രയേറെ അവൻ സ്നേഹിച്ചിരുന്നു എന്ന അറിവിൽ, അവനെ അതേ അളവിൽ അവളും സ്നേഹിക്കാൻ തുടങ്ങുന്നു.

ഭർത്താവിന്റെ നെഞ്ചിൽ തലവെയ്ക്കുമ്പോൾ മറ്റൊരുവന്റെ മുഖം മനസ്സിൽ തെളിയുന്ന തന്റെ അവസ്ഥ അവൾ എഴുത്തുകാരൻ ഭർത്താവിനോട് തന്നെ തുറന്നു പറയുന്നു. ഭർത്താവിന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ ഉണ്ണി എന്ന നിഷ്കളങ്കത നിറഞ്ഞ പാവത്തിന്റെ മനസ്സിനെ താൻ ബലിയാടാക്കി എന്ന സംഘർഷം. ഒടുവിൽ, ഉണ്ണി ആത്മഹത്യ ചെയ്യുന്നതോടെ, ഭ്രാന്ത്‌ പിടിക്കുന്ന ശാരദയിൽ കഥ തീരുന്നു. സ്നേഹം കൊണ്ട്, മുറിവേറ്റ പുരുഷന്മാരുടെ, മനഃശാസ്ത്രം പഠിക്കേണ്ടതാണ്. സിനിമകളിൽ, ആദർശപുരുഷ സങ്കല്പം പലപ്പോഴും അതിഭാവുകത്വത്തിലേയ്ക്ക് വഴുതി വീഴാറുണ്ട്.

പുരുഷനെന്നാൽ കരുത്ത് മാത്രമാണെന്നാണ്. തളരുകയോ പകച്ചു നിൽക്കുകയോ ചെയ്യാൻ അവന് അവകാശം ഇല്ല. അവനും തളരണം. പൊട്ടി കരയണം. സമതലത്തിൽ, ഉയരങ്ങളിൽ, താഴ്ചയിൽ, ചിന്തകൾ ഒഴുകി കൊണ്ടേ ഇരിക്കണം. ചിലപ്പോൾ കുലം കുത്തിയൊഴുകണം. പച്ച മനുഷ്യൻ അങ്ങനെ ആണ്. ഏത് കരിമ്പാറയിലും ഒരു നീരുറവ കാണും എന്ന് പെണ്ണിനെ തോന്നിപ്പിക്കാൻ പറ്റുന്ന പുരുഷനായി തീരണം'.

തീർച്ചയായും ഹൃദയസ്പർശിയായ ഒരു കുറിപ്പ് തന്നെയാണ് ഇത്. ഈ കുറിപ്പ് വായിക്കുമ്പോൾ ആർക്കും തോന്നാം ഇതുപോലെ ഒരുപാട് പുരുഷന്മാർ നമ്മുടെ സമൂഹത്തിൽ ഹൃദയം നീറി ജീവിക്കുന്നുണ്ടെന്ന്. ഭാര്യമാരിൽ നിന്ന് നരകയാതന അനുഭവിക്കുന്നവരും കാണാം. പക്ഷേ, കുടുംബത്തെ ഓർത്ത് പല പുരുഷന്മാരും പുറത്ത് മിണ്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇതുപോലെയുള്ള ചർച്ചകൾ കൂടുതലായും ഉയർന്നു വരേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യം തന്നെയാണ്.

ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

The call for a Men's Commission emphasizes the need for mental health awareness and support for men, urging a shift in societal norms that prevent men from seeking help.

#MensCommission #MentalHealth #SocialChange #SupportForMen #BreakingStereotypes

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia