സപ്ലൈകോ മെഡികല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.03.2022) സപ്ലൈകോ മെഡികല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ 13 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്ന ആശ്വാസ വാര്‍ത്തയുമായി അധികൃതര്‍. ഇന്‍സുലിന്റെ വിലയില്‍ 20 മുതല്‍ 24 ശതമാനം വരെ കിഴിവ് നല്‍കും. കൂടാതെ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കിവരുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ ഒന്നുമുതല്‍ എണ്ണൂറിലേറെ മരുന്നുകള്‍ക്ക് 10 ശതമാനത്തിലേറെ വില കൂട്ടാന്‍ കേന്ദ്രം തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. പൊതുജനങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ സഞ്ജീബ്കുമാര്‍ പട്ജോഷി അഭ്യര്‍ഥിച്ചു.

സപ്ലൈകോ മെഡികല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും

മരുന്ന് വില്‍പന കാര്യക്ഷമമാക്കാന്‍ സപ്ലൈകോ വില കുറയ്ക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് 96 മെഡികല്‍ സ്റ്റോറുകള്‍ ആണ് സപ്ലൈകോയ്ക്ക് ഉള്ളത്. കൂടാതെ 5 മേഖലാ മെഡിസിന്‍ ഡിപോകളുമുണ്ട്.

Keywords:  Thiruvananthapuram, News, Kerala, Health, Medicine, Supplyco, Medical Store, Medicines Are available at Supplyco Medical Store up to 50% off.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia