മെഡിക്കല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.05.2017) രാജ്യത്ത് വിദഗ്ദ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനായി നിലവിലുള്ള മെഡിക്കല്‍ കോളജുകളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ പി നദ്ദഅറിയിച്ചു. ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പുതുതായി മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ 33 -ാമത് വാര്‍ഷിക ബിരുദദാനച്ചങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പ്രവേശന നടപടികള്‍ സുതാര്യമാക്കാനായാണ് ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് ഗവണ്‍മെന്റ് നടപ്പിലാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കും: കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ


രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളിലുള്ള ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സേവനത്തിനായി തങ്ങളുടെ ജീവിതത്തില്‍നിന്ന് ചെറിയ ഒരു പങ്ക് സമയമെങ്കിലും നീക്കിവെക്കണമെന്ന് അദ്ദേഹം മെഡിക്കല്‍ ബിരുദധാരികളോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജുകള്‍ക്കു പുറത്തുള്ള യഥാര്‍ത്ഥ ലോകത്ത് ശോഭിക്കണമെങ്കില്‍ ക്ലിനിക്കല്‍ നൈപുണ്യങ്ങള്‍ക്കു പുറമേ മാനേജ്‌മെന്റ് വൈദഗ്ദ്യങ്ങള്‍ കൂടി ആര്‍ജിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ രാജ്യത്തെ സാഹചര്യം ബിരുദദാരികള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നതാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് നദ്ദ വ്യക്തമാക്കി. വൈദ്യശാസ്ത്ര രംഗത്തെ അസാന്‍മാര്‍ഗിക പ്രവണതകള്‍ ചികിത്സാ ചെലവുകള്‍ വര്‍ധിപ്പിക്കുന്നതായും സുസ്ഥിരവും സാധാരണക്കാര്‍ക്ക് പ്രാപ്യവുമായ ചികിത്സാ സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതില്‍ ശ്രീചിത്രയടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ആരോഗ്യ പരിരക്ഷാരംഗത്ത് ഗവണ്‍മെന്റിന് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും എല്ലാവിഭാഗങ്ങളുടെയും പിന്തുണ ഇതിനാവാശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യവും രോഗവും, ജൈവ സാങ്കേതികവിദ്യ, സ്റ്റംസെല്‍ ബയോളജി ആന്‍ഡ് ടിഷ്യൂ എഞ്ചിനീയറിംഗ്, വിവര സാങ്കേതികവിദ്യ, നാനോ ടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, സ്ട്രക്ചറല്‍ ബയോളജി എന്നിവയില്‍ കൂടുതല്‍, ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കണമെന്ന് നദ്ദ അഭിപ്രായപ്പെട്ടു. ദേശീയ ആണവോര്‍ജ കമീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. അനില്‍കാകോദ്കര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.


കുറഞ്ഞ ചെലവില്‍ ആരോഗ്യ സാങ്കേതിക വിദ്യകള്‍ ഒരുക്കുന്നതില്‍ ശ്രീചിത്രയുടെ പങ്ക് മാതൃകാപരം
രാജ്യത്ത് ആവശ്യമായ വൈദ്യോപകരണങ്ങളുടെ 75 ശതമാനവും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണെന്നും ഈ സ്ഥിതിവിശേഷം മാറണമെങ്കില്‍ വൈദ്യോപകരണങ്ങളുടെ ആഭ്യന്തര ഉല്‍പാദനത്തിന്റെ നിലവാരമുയരേണ്ടതുണ്ടെന്നും ജെ പി നദ്ദ അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവില്‍ ആരോഗ്യസാങ്കേതികവിദ്യകള്‍ ഒരുക്കുന്നതില്‍ ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പങ്ക് മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ രണ്ടാമത് സാങ്കേതിക വിദ്യാ കോണ്‍ക്ലേവും വ്യവസായ സംഗമമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ രാജ്യത്തെ വൈദ്യോപകരണ വിപണിമൂല്യം 24,000 കോടി രൂപ വരുമെന്ന് നദ്ദ വ്യക്തമാക്കി. 2020 ഓടെ രാജ്യത്തെ ആരോഗ്യപരിരക്ഷാ വ്യവസായം 15 ലക്ഷം കോടി രൂപയിലെത്തുമെന്നും ഈ ദശാബ്ദത്തില്‍ ആരോഗ്യ പരിരക്ഷാ മേഖലയിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 16 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവാര പരിശോധനയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ലാത്തത്, അനുയോജ്യമായ നൈപുണ്യമുള്ള മാനവ വിഭവശേഷിയുടെ അഭാവം, വ്യാവസായിക മേഖലയില്‍ ഗവേഷണ, വികസന സൗകര്യങ്ങളുടെകുറവ്, ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യയുടെ വര്‍ധിച്ച ചെലവും പ്രാപ്യമല്ലാത്ത അവസ്ഥയും എന്നിവയെല്ലാം ഇന്ത്യന്‍ വൈദ്യോപകരണ വ്യവസായത്തെ പിറകോട്ടടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതിയും അടല്‍ ഇന്നവേഷന്‍ ദൗത്യവുമെല്ലാം രാജ്യത്തെ വൈദ്യോപകരണ നിര്‍മാണമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായ ക്ലിനിക്കല്‍ ട്രയലിനുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ ശ്രീചിത്രയടക്കമുള്ള സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നദ്ദ നിര്‍ദേശിച്ചു. ചടങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായിരുന്നു. ശശി തരൂര്‍ എം പി, ഒ രാജഗോപാല്‍ എം എല്‍ എ, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ കെ എം ചന്ദ്രശേഖര്‍ എന്നിവര്‍ സംസാരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോര്‍ സ്വാഗതവും, ബയോമെഡിക്കല്‍ ടെക്‌നോളജിവിഭാഗം തലവന്‍ ഡോ. പി ആര്‍ ഹരികൃഷ്ണ വര്‍മ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kerala, Thiruvananthapuram, Inauguration, Union Minister, Health, Programme, JP Nadda.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia