സൈനികര്‍ക്കും സൈനിക വിധവമാര്‍ക്കും മെഡിക്കല്‍ കോളജ് പോളിക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി
Apr 11, 2017, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.04.2017) ഉള്ളൂര്‍ പ്രശാന്ത് നഗറില്‍ പ്രതിരോധ മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ സി എച്ച് എസ് മെഡിക്കല്‍ കോളജ് പോളിക്ലിനിക്ക് കോട്ടമുക്കില്‍ പോസ്റ്റാഫീസിനടുത്തുള്ള പുതിയ കെട്ടിടത്തില്‍ ഏപ്രില്‍ 11 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോട്ടമുക്ക് പോളിക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ മൈക്കിള്‍ എ ജെ ഫെര്‍ണാണ്ടസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ റിട്ട. ലഫ്റ്റനന്റ് ജനറല്‍ തോമസ് മാത്യു, പേള്‍ ഫിയോന ഫെര്‍ണാണ്ടസ്, പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക ഉദ്യോഗസ്ഥര്‍, മൂന്നു സേനാ വിഭാഗങ്ങളില്‍ നിന്നുള്ള വിമുക്ത ഭടന്മാര്‍ എന്നിവരും പങ്കെടുത്തു. വിമുക്ത ഭടന്‍മാര്‍ക്കായി കേന്ദ്ര സര്‍ക്കാരും, പാങ്ങോട് സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും നടത്തുന്ന ക്ഷേമ പദ്ധതികളെക്കുറിച്ച് സ്റ്റേഷന്‍ കമാന്‍ഡര്‍ സംസാരിച്ചു.
വിമുക്ത ഭടന്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങളടങ്ങിയ പേഷ്യന്റ് കെയര്‍ ബുക്ക് സ്റ്റേഷന്‍ കമാന്‍ഡര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഇ സി എച്ച് എസ് പോളി ക്ലിനിക്കില്‍ പുതുതായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെക്കുറിച്ച് ഓഫീസര്‍ - ഇന്‍ ചാര്‍ജ് കേണല്‍ ചന്ദ്രമോഹനനും, സ്റ്റാഫ് അംഗങ്ങളും വിശദീകരിച്ചു. വിമുക്ത ഭടന്‍മാര്‍ക്കായി 2003 മുതല്‍ ആരംഭിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇ സി എച്ച് എസ് സ്‌കീം. ഈ പദ്ധതി പ്രകാരം പൂര്‍വ സൈനികര്‍ക്കും, സൈനിക വിധവമാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും പോളി ക്ലിനിക്കില്‍ ചികിത്സാ സൗകര്യം നല്‍കി വരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, Medical College, Health, Soldiers, Mediacal college started in new building for military widows.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.