Food Poisoning | വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വിഷബാധയേറ്റതായി സംശയം; പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വിഷബാധയേറ്റതായി സംശയം. വെളിയങ്കോട് പുഴക്കരയിലെ വിവാഹ വീട്ടില്‍ നിന്ന് തലേന്ന് രാത്രിയില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷണം കഴിച്ച പല വീടുകളിലെ കുട്ടികള്‍ക്ക് വയറിളക്കവും പനിയും പിടിപെട്ടിരുന്നു. തലേന്ന് വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികളിലായിരുന്നു അസ്വസ്ഥതകള്‍ ആദ്യം കണ്ടത്. രണ്ടര വയസ് മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വിഷബാധയേറ്റതെന്നാണ് വിവരം.

Aster mims 04/11/2022

ഇതോടെ പഞ്ചായത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ എണ്‍പതോളം വീടുകളില്‍ പരിശോധന നടത്തി. ബിരിയാണിയില്‍ നിന്നാണോ അതോ വെള്ളത്തില്‍ നിന്നാണോ വിഷബാധ ഏറ്റത് എന്നറിയാന്‍ പ്രദേശത്ത് നിന്നും ശേഖരിച്ച വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതായി ഹെല്‍ത് ഇന്‍സ്പെക്ടര്‍ ജോബി പറഞ്ഞു.

Food Poisoning | വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് വിഷബാധയേറ്റതായി സംശയം; പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധ

Keywords: Malappuram, News, Kerala, Health, Food, Children, Malappuram: Food Poisoning in Children.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia