മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ രോഗികള്‍ക്ക് വീട്ടില്‍ മരുന്ന് എത്തിച്ച് നല്‍കും
Apr 9, 2020, 08:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 09.04.2020) കൊവിഡ് 19 വൈറസ് രോഗത്തിനെ പ്രതിരോോധിക്കുന്നനതിന്റെ ഭാാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടിയേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ആവശ്യമായ ക്യാന്‍സര്‍ മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് സെന്റര്‍ അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മരുന്നുകള്‍ ആവശ്യമുള്ള എം സി സി യില്‍ ചികിത്സയിലുള്ള രോഗികള്‍ 9188202602 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഡോക്ടര്‍മാരുടെ കുറിപ്പടികളും ആശുപതിയില്‍ നിന്നും ലഭിച്ച യു എച്ച് ഐ ഡി നമ്പറും അയക്കേണ്ടതാണ്. അതാതു വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അത് പരിശോധിച്ച ശേഷം വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും അതനുസരിച്ചുള്ള മരുന്നുകള്‍ രോഗികള്‍ക്ക് വിവിധ സന്നദ്ധ സംഘടനകളിലെ വളണ്ടീയര്‍മാര്‍/ പോലീസ്/ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗം മുഖേന വീടുകളിലേക്ക് എത്തിക്കുന്നതാണ്.
രോഗികള്‍ക്ക് ഓണ്‍ലൈന്‍ പണമിടപാട് എംസിസി അക്കൗണ്ടിലേക്ക് ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ, യു പി ഐ ആപ്പ് വഴിയോ ചെയ്യാവുന്നതാണ്. മരുന്നിനായി ആവശ്യപ്പെടുന്ന രോഗികള്‍ക്ക് ഇതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ എം സി സി പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ നിന്നും നല്‍കുന്നതാണ് (04902399241/04902399203). രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സേവനം ലഭ്യമാണ്.
അക്കൗണ്ട് നമ്പര്‍ 1154104000017958
മലബാര്‍ കാന്‍സര്‍ സെന്റര്‍ സൊസൈറ്റി,
ഐ ഡി ബി ഐ തലശ്ശേരി ബ്രാഞ്ച്
ഐ ഫ് എസ് സി കോഡ് ഐബികെ എല്‍ 0001154.
യു പി ഐ കോഡ്.
Keywords: Kannur, News, Kerala, Patient, Health, Lockdown, House, Treatment, hospital, Doctor, Malabar Cancer Center patients will be given medicine at home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

